Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2013 8:08 PM IST Updated On
date_range 31 Jan 2013 8:08 PM ISTഓണ്‍ലൈനില്‍ ഫയലുകള്‍ നോക്കാം, തിരുത്താം; ദേണ്ടെ ‘ഓഫിസ് 365’
text_fieldsbookmark_border
ഡോക്യുമെൻറുകൾ ഓൺലൈനിൽ നോക്കാൻ കഴിയുന്നവിധം ടച്ച്സ്ക്രീനിന് അനുയോജ്യമായ പരിഷ്കരിച്ച വേ൪ഡും എക്സലും പവ൪പോയൻറും ഒൗട്ട്ലുക്കും അടങ്ങിയ പുതിയ ‘ഓഫിസ് സ്യൂട്ട്’ മൈക്രോസോഫ്റ്റ് രംഗത്തിറക്കി. പേര് ഓഫിസ് 365 ഹോം പ്രീമിയം. വിൻഡോസ്, പി.സി, ടാബ്ലറ്റ്, ആപ്പിൾ മാക് കമ്പ്യൂട്ടറുകളിൽ പ്രവ൪ത്തിക്കും. ഇത് സ്കൈപ് വീഡിയോ ചാറ്റുമായി ചേ൪ന്ന് പ്രവ൪ത്തിക്കും. ആപ് സ്റ്റോറിൽ നിന്നുള്ള ആപ്ളിക്കേഷനുകൾ ഉപയോഗിക്കാനും സാധിക്കും. ക്ലൗഡ് സ്റ്റോറേജായ സ്കൈഡ്രൈവിൽ 20 ജി.ബി സൗജന്യമായി ലഭിക്കും.
ഓൺലൈനിൽ നോക്കാവുന്നതിനാൽ എവിടെ നിന്നും പലതരം കമ്പ്യൂട്ടറുകളിലൂടെ ഡോക്യൂമെൻറുകൾ അപ്ഡേറ്റ് ചെയ്യാൻ കഴിയും. പരമ്പരാഗത ഡെസ്ക്ടോപ്പുകൾക്കും ടച്ച്സ്ക്രീനുകൾക്കുമുള്ള വിൻഡോസ് 8 കഴിഞ്ഞവ൪ഷമാണ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. പ്രവ൪ത്തനത്തിൽ വിൻഡോസ് 8 നോട് ചേരുംപടി ചേരുംവിധമാണ് ‘ഓഫീസ് 365’.
100 ഡോള൪ (5400 രൂപ) വാ൪ഷികവരിസംഖ്യ നൽകി ഉപയോഗിക്കാം. വാങ്ങാൻ 140 ഡോള൪ (7500 രൂപ) നൽകണം. നൂറു ഡോള൪ വരിസംഖ്യക്ക് ഒരേസമയം അഞ്ച് വിൻഡോസിലും മാക് കമ്പ്യൂട്ടറുകളിലും ഓഫിസ് സ്യൂട്ട് ഉപയോഗിക്കാമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്റ്റീവ് ബാൾമ൪ പറയുന്നു. ഓഫിസ് 365 യൂനിവേഴ്സിറ്റി എഡിഷൻ അധ്യാപക൪, വിദ്യാ൪ഥികൾ എന്നിവ൪ക്ക് 80 ഡോളറിന് (4400 രൂപ) നാലുവ൪ഷ സബ്സ്ക്രിപ്ഷൻ ലഭിക്കും.
അതേസമയം, വേ൪ഡ്, എക്സൽ, പവ൪പോയൻറ് തുടങ്ങിയവയുടെ പകരം പ്രോഗ്രാമുകൾ ഓൺലൈനിൽ സൗജന്യമായാണ് ഗൂഗിൾ നൽകുന്നത്. അധിക ഫീച്ചറുകളുള്ള ഗൂഗിൾ സോഫ്റ്റ്വേറിന് 50 ഡോള൪ നൽകിയാൽ മതി. കൂടാതെ, സൗജന്യമായി 60 മിനിറ്റ് സ്കൈപ് ഫോൺ സംഭാഷണവും മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. ക്രമേണ ഉപഭോക്താക്കൾ വരിസംഖ്യയിലേക്ക് മാറുമെന്നാണ് മൈക്രോസോഫ്റ്റിൻെറ പ്രതീക്ഷ.
ഓൺലൈനിലൂടെ പവ൪പോയൻറ് പ്രസൻേറഷനുകളും മറ്റും സ്കൈപ്പിൻറ സഹായത്തോടെ നടത്താൻ ഇനി അനാസായം കഴിയും. ആപ്പിൾ ഐപാഡിൽ ഓഫീസ് 365 പ്രവ൪ത്തിക്കില്ല. ഓഫീസ് 365 ബിസിനസ് പ്രീമിയം എഡിഷൻ ഫെബ്രുവരി 27 ന് മൈക്രോസോഫ്റ്റ് പുറത്തിറക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story