പ്രതികളായ ഉന്നതരെപ്പറ്റിയും അന്വേഷിക്കണം -വി.എസ്
text_fieldsതിരുവനന്തപുരം: സൂര്യനെല്ലി ക്കേസിൽ ചില ഉന്നത൪കൂടി പ്രതികളാണെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെപ്പറ്റി കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. വെളിപ്പെടുത്തലിൽ പെൺകുട്ടി ഉറച്ചുനിൽക്കുകയാണ്. സൂര്യനെല്ലിക്കേസിലെ സുപ്രീംകോടതി വിധി സ്വാഗതാ൪ഹമാണെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
കേസ് സമയബന്ധിതമായി വിചാരണ ചെയ്ത് തീ൪പ്പ് കൽപ്പിക്കണമെന്ന സുപ്രീംകോടതി നി൪ദേശം പ്രസക്തമാണ്. പല കാരണങ്ങൾ പറഞ്ഞ് കേസ് നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെയും ഇപ്പോഴത്തെ പ്രോസിക്യൂഷൻ ഭാഗമായ സംസ്ഥാന സ൪ക്കാറിൻെറയും ശ്രമത്തിനുള്ള തിരിച്ചടിയാണിത്. ഐസ്ക്രീം പാ൪ല൪ പെൺവാണിഭ കേസ് ഉൾപ്പെടെയുള്ള മറ്റ് പീഡനക്കേസുകളിലും അൽപം വൈകിയാണെങ്കിലും നീതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം. കേസ് വൈകിപ്പിച്ചും സത്യം വെളിപ്പെടുത്തുന്നവരെ ഭീഷണിപ്പെടുത്തിയും കള്ളക്കേസിൽ കുടുക്കിയും രക്ഷപ്പെടാമെന്ന് കരുതുന്ന പ്രബലരായ പ്രതികൾക്ക് ഇത് പാഠമാകണം. ഇത്തരം കേസുകളിൽ നീതി ലഭിക്കുന്നതിനുള്ള തൻെറ പോരാട്ടം തുടരുക തന്നെചെയ്യുമെന്നും വി.എസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.