വരള്‍ച്ച നേരിടാന്‍ മണലൂരില്‍ അടിയന്തര നടപടികള്‍
text_fieldsതൃശൂ൪: മണലൂ൪ നിയോജകമണ്ഡലത്തിൽ വരൾച്ചാ പ്രതിരോധ നടപടികൾ ഊ൪ജിതപ്പെടുത്താൻ പി.എ. മാധവൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേ൪ന്ന ജനപ്രതിനിധികളുടെയും വിവിധവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവ൪ത്തനം ഉണ്ടാകണമെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.
വാട്ട൪അതോറിറ്റിയുടെ പൈപ്പ്ലൈൻ കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുക, തക൪ന്നു കിടക്കുന്ന പൈപ്പുകൾ പുനരുദ്ധരിക്കുക, പൂ൪ത്തിയാകാതെ കിടക്കുന്ന കുടിവെള്ളപദ്ധതികൾ കമീഷൻ ചെയ്യുക, ഉപയോഗപ്പെടുത്താതെ കിടക്കുന്ന ജലസ്രോതസ്സുകൾ വൃത്തിയാക്കുകയും പുനരുദ്ധരിക്കുകയും ചെയ്യുക, ടാങ്ക൪ ലോറികളിൽ കുടിവെള്ളം എത്തിക്കേണ്ട സ്ഥലങ്ങളുടെയും ഇവിടേക്ക് കുടിവെള്ളം എടുക്കാൻ കഴിയുന്ന ജലസ്രോതസ്സുകളുടെയും പട്ടിക തയാറാക്കുക, ജലനി൪ഗമന മാ൪ഗങ്ങളിലെ തടസ്സങ്ങൾ ഒഴിവാക്കുക എന്നിവക്ക് പദ്ധതികളും നി൪ദേശങ്ങളും ഈമാസം നാലിനകം സമ൪പ്പിക്കാൻ യോഗം ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി.
വാടാനപ്പള്ളിയിലും കണ്ടാണശേരി പഞ്ചായത്തിൻെറ പല പ്രദേശങ്ങളിലും കുടിവെള്ള വിതരണം അപര്യാപ്തമാണെന്ന് യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ പറഞ്ഞു. മണ്ഡലത്തിൻെറ പല മേഖലകളിലെയും കിണറുകളിൽ ഉപ്പുവെള്ളത്തിൻെറ സാന്നിധ്യം ക്രമാതീതമായി കൂടിയതും ച൪ച്ചാവിഷയമായി. പറപ്പൂ൪, മുല്ലശേരി, എളവള്ളി മേഖലകളിലെ കോൾപടവുകളും വരൾച്ചാഭീഷണി നേരിടുന്നതായി ക൪ഷക പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്തംഗങ്ങളായ പി.കെ. രാജൻ, സി.സി. ശ്രീകുമാ൪, ഇ.ബി. ഉണ്ണികൃഷ്ണൻ, വേണുഗോപാലൻനായ൪, മുല്ലശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലീല കുഞ്ഞാപ്പു, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.എ. സതൃൻ (വെങ്കിടങ്ങ്), വി.എൻ. സു൪ജിത്ത് (മണലൂ൪), പി.എ. ആൻറണി (മണലൂ൪), രജനി കൃഷ്ണാനന്ദ് (വാടാനപ്പള്ളി), സി.എഫ്. രാജൻ (എളവള്ളി), ഷാബിന ഉമ൪സലീം (പാവറട്ടി), റൂബി ഫ്രാൻസിസ് (കണ്ടാണശേരി) ,എ.ഡി.സി (ജനറൽ) രാധാകൃഷ്ണപിള്ള,
തലപ്പിള്ളി തഹസിൽദാ൪ സി. ലതിക, കൃഷി, വാട്ട൪ അതോറിറ്റി, ജലസേചന വകുപ്പ്, കെ.എസ്.ഇ.ബി, മൃഗസംരക്ഷണ, ഡയറി ഡെവലപ്പ്മെൻറ് വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.