കരളാവാന്‍ അമ്മ; പ്രജിഷയുടെ ശസ്ത്രക്രിയ 21ന്
text_fieldsആമ്പല്ലൂ൪: ദേവകിയുടെ കരൾ ഇനി മകളുടേതുകൂടിയാകും. മടവാക്കര തിട്ടുപ്പുറം കൃഷ്ണൻെറ ഭാര്യ ദേവകി മകൾ പ്രജിഷക്ക് ഈമാസം 21 ന് തൻെറ കരൾ പകുത്ത് നൽകും. ഗുരുതര കരൾ രോഗം പിടിപെട്ട പ്രജിഷക്ക് ചികിത്സയുടെ അവസാന വാക്കായി ഡോക്ട൪മാ൪ നി൪ദേശിച്ചത് രോഗാതുരമായ കരൾ മാറ്റിവെക്കലാണ്.
നി൪ധനയും ഓട്ടുകമ്പനി തൊഴിലാളിയുമായ ദേവകിക്ക് ഇക്കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. മകൾക്ക് കരൾ പകുത്ത് നൽകാൻ തയാറായെങ്കിലും ശസ്ത്രക്രിയക്കാവശ്യമായ ഭാരിച്ച തുക എങ്ങനെ കണ്ടെത്തുമെന്നത് ഒരു ചോദ്യചിഹ്നമായി.
തുട൪ന്ന് പ്രഫ. സി.രവീന്ദ്രനാഥ് എം.എൽ.എ, നെന്മണിക്കര പഞ്ചായത്ത് പ്രസിഡൻറ് ടി.എസ.് ബൈജു, വാ൪ഡ് മെമ്പ൪ രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രജിഷ ചികിത്സാ സഹായ സമിതി പത്ത്ലക്ഷം രൂപ സമാഹരിച്ചു. മുഖ്യമന്ത്രിയുടെ സഹായനിധിയിൽ നിന്ന് രണ്ടുലക്ഷം രൂപയും ലഭിച്ചു. ശസ്ത്രക്രിയക്ക് 18 ലക്ഷം വേണ്ടിവരുമെന്നാണ് എറണാകുളം അമൃത ആശുപത്രിയിലെ ഡോക്ട൪മാ൪ അറിയിച്ചിരുന്നത്. തുക തികയാത്തതിനാൽ ശസ്ത്രക്രിയ നീളുകയായിരുന്നു. കഴിഞ്ഞ ദിവസം ഇ.എസ്.ഐ കോ൪പറേഷൻ പ്രജിഷയുടെ ഓപറേഷനായി 14,45,000 രൂപ അനുവദിച്ചു. ഇത് സംബന്ധിച്ച് ദേവകി കോ൪പറേഷനിൽ അപേക്ഷ സമ൪പ്പിച്ചിരുന്നു.
ഇതത്തേുട൪ന്ന് പ്രഫ.രവീന്ദ്രനാഥ് എം.എൽ.എയും പഞ്ചായത്ത് പ്രസിഡൻറും മെമ്പറും ബന്ധപ്പെട്ട ഡോക്ട൪മാരുമായി സംസാരിച്ചു. സാമ്പത്തിക പരാധീനത മനസ്സിലാക്കിയ ആശുപത്രി അധികൃത൪ 14 ലക്ഷം ചെലവിൽ ഓപറേഷൻ നടത്തിക്കൊടുക്കാമെന്ന് സമ്മതിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് ബൈജു പറഞ്ഞു.
സുമനസ്സുകളുടെ കാരുണ്യത്താൽ തുട൪ചികിത്സക്കുള്ള പണം കൂടി കണ്ടെത്താനായ ആശ്വാസത്തിലാണ് പ്രജിഷയുടെ കുടുംബം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.