ഡ്രോണ്‍ ആക്രമണം തുടരും -പനേറ്റ
text_fieldsവാഷിങ്ടൺ: രാജ്യത്തിനെതിരെ ഇനിയുമൊരു ആക്രമണം ഉയ൪ന്നുവരാതിരിക്കാൻ പാകിസ്താനിലും യമനിലും സോമാലിയയിലുമുള്ള അൽഖാഇദ ഭീകര൪ക്കെതിരെ ഡ്രോൺ ആക്രമണം തുടരേണ്ടി വരുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലിയോൺ പനേറ്റ.
ആളില്ലാത്ത, യന്ത്രനിയന്ത്രിത വിമാനങ്ങളായ ഡ്രോൺ പാകിസ്താനിൽ നടത്തുന്ന ആക്രമണങ്ങളിൽ സിവിലിയന്മാരടക്കം നിരവധി പേരാണ് മരിക്കുന്നത്. ഇതിനെതിരെ വൻ പ്രതിഷേധം ഉയ൪ന്ന സാഹചര്യത്തിലാണ്, ആക്രമണം തുടരുമെന്ന പ്രസ്താവനയുമായി യു.എസ് പ്രതിരോധ സെക്രട്ടറി രംഗത്തുവന്നത്.
ഡ്രോൺ ആക്രമണം എപ്പോൾ അവസാനിപ്പിക്കാൻ കഴിയുമെന്ന ചോദ്യത്തിന്, തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണിക്കനുസരിച്ച് നീണ്ടുനിൽക്കുമെന്നും പനേറ്റ വ്യക്തമാക്കി.
വാഷിങ്ടണിൽ എ.എഫ്.പി വാ൪ത്താ ഏജൻസിക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലിയോൺ പനേറ്റ പ്രതിരോധ സെക്രട്ടറിപദം ഏറ്റെടുത്തശേഷം ആളില്ലാ വിമാനങ്ങളുപയോഗിച്ചുള്ള ആക്രമണങ്ങൾ ഏറെ വ൪ധിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.