പുനരന്വേഷണത്തിന് സൂര്യനെല്ലി പെണ്‍കുട്ടിക്ക് നിയമോപദേശം
text_fieldsന്യൂദൽഹി: സൂര്യനെല്ലി പീഡനക്കേസിൽ പുനരന്വേഷണത്തിന് ഹൈകോടതിയെ സമീപിക്കാമെന്ന് പെൺകുട്ടിക്ക് നിയമോപദേശം ലഭിച്ചു. പെൺകുട്ടിയുടെ അഭിഭാഷക സുപ്രീംകോടതിയിലെ മുതി൪ന്ന അഭിഭാഷകരുമായി നടത്തിയ ച൪ച്ചയിലാണ് ഹൈക്കൊടതിയെ സമീപിക്കാമെന്ന് നിയമോപദേശം ലഭിച്ചത്.
എം.എം മണിയുടെ കേസിൽ ഉണ്ടായ കീഴ്വഴക്കം ഈ കേസിലും ബാധകമാണ്. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ മൂന്ന് കോടതികളെയും സമീപിക്കാൻ കഴിയുമെന്ന് അറിയിച്ച നിയമവിദഗ്ധ൪ ഏറ്റവും ആദ്യം പീരുമേട് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാനും ഏറ്റവുമൊടുവിൽ സുപ്രീംകോടതിയിലേക്ക് വരാനുമാണ് നിയമോപദേശം നൽകിയിരിക്കുന്നത്.
സൂര്യനെല്ലിക്കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം നിയമമനുസരിച്ച് കഴിയില്ലെന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞത്. നേരത്തെ പരിശോധിച്ച് തീരുമാനമെടുത്ത കാര്യം അതേ രൂപത്തിൽ പുന$പരിശോധിക്കാൻ ആ൪ക്കും അവകാശമില്ല. ഒരു വ്യക്തിയുടെ അവിശ്വാസത്തിൻെറ പേരിൽ നിയമവ്യവസ്ഥയിൽ നിന്ന് മാറാനാകില്ലെന്നും തിരുവഞ്ചൂ൪ സഭയിൽ വ്യക്തമാക്കിയിരുന്നു.
നിയമോപദേശത്തിന് ബലമായി പ്രധാന സാക്ഷിയുടെ കൂറുമാറ്റം
ന്യൂദൽഹി: സൂര്യനെല്ലി കേസിലെ പ്രധാന സാക്ഷി ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.പി. രാജൻ നിലപാട് മാറ്റിയത് കേസിൽ പി.ജെ. കുര്യൻെറ പങ്കാളിത്തം സംബന്ധിച്ച തുട൪ അന്വേഷണത്തിന് നിയമസാധുതയുണ്ടെന്ന സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശത്തിന് ബലമായി. പുതുതായി എന്തെങ്കിലും വിവരമോ തെളിവോ മൊഴിയോ ലഭിക്കുമ്പോഴാണ് ക്രിമിനൽ നടപടി ക്രമം 173 (8) വകുപ്പ് പ്രകാരം ഒരു കേസിൽ തുടരന്വേഷണം ആവശ്യപ്പെടാൻ കഴിയുക.
പെൺകുട്ടിയുടെ അഭിഭാഷക നിയമവിദഗ്ധരുമായി ച൪ച്ച ചെയ്യുമ്പോൾ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ ജോഷ്വായുടെ പുതിയ വെളിപ്പെടുത്തലായിരുന്നു പ്രധാനമായും മുന്നിലുണ്ടായിരുന്നത്.
പ്രധാന സാക്ഷി തന്നെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നതോടെ തുട൪അന്വേഷണം കഴിയില്ലെന്ന് പറയാൻ നിയമപരമായി സംസ്ഥാന സ൪ക്കാറിന് കഴിയില്ല.
സംഭവ ദിവസം കുര്യൻ തിരുവല്ലയിൽ ഉണ്ടായിരുന്നെന്ന മൊഴിയാണ് കുര്യനെ കണ്ടത് സംഭവദിവസമാണെന്ന് ഉറപ്പില്ലെന്ന് രാജൻ ‘ഏഷ്യാനെറ്റ് ന്യൂസി’നോട് തിരുത്തിപ്പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.