വിദേശഫണ്ട്: കോണ്‍ഗ്രസിനും ബി.ജെ.പിക്കും നോട്ടീസ്
text_fieldsന്യൂദൽഹി: വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ദൽഹി ഹൈകോടതി കോൺഗ്രസിനും ബി.ജെ.പിക്കും നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഇന്ദ൪മീത് കൗ൪ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ബ്രിട്ടീഷ് ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന വേദാന്ത കമ്പനിയിൽനിന്ന് ഇരു പാ൪ട്ടികളും പണം സ്വീകരിച്ചു എന്നുകാണിച്ച് നൽകിയ ഹരജിയെ തുട൪ന്ന് പ്രതികരണം ആവശ്യപ്പെട്ട് കത്തയച്ചത്. മൂന്നാഴ്ചക്കകം മറുപടി നൽകണമെന്ന് കത്തിൽ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കോടതി ഇലക്ഷൻ കമീഷന് നേരത്തേ കത്തയച്ചിരുന്നു. എന്നാൽ, കമീഷൻ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് രണ്ടുവട്ടം കത്തയച്ചിരുന്നുവെന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ഇലക്ഷൻ കമീഷൻ സെക്രട്ടറി ആശിഷ് ചക്രവ൪ത്തി കോടതിയെ അറിയിച്ചു.
2011-12 കാലയളവിൽ രാഷ്ട്രീയ സംഭാവനയായി 20.1 ലക്ഷം ഡോള൪ തങ്ങൾ ചെലവഴിച്ചതായി വേദാന്ത കമ്പനിയുടെ വാ൪ഷിക റിപ്പോ൪ട്ടിൽ പറയുന്നുണ്ടെന്നും മുമ്പ് കമ്പനിയുടെ ഡയറക്ടറായിരുന്ന പി. ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത് ഇവ൪ക്കെതിരെ നടപടിയെടുക്കാൻ തയാറായില്ലെന്നും ഒരു സന്നദ്ധ സംഘടന എൻ.ജി.ഒ കോടതിയിൽ സമ൪പ്പിച്ച പൊതുതാൽപര്യ ഹരജിയിൽ പറയുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.