നടുപ്പുണിയിലെ വരുമാനം റെക്കോഡിലേക്ക്
text_fieldsപാലക്കാട്: ഇറച്ചിക്കോഴി കടത്തൽ പരിശോധന ക൪ശനമാക്കിയതോടെ നടുപ്പുണി ചെക്പോസ്റ്റിലെ വരുമാനം സ൪വകാല റെക്കോഡിലേക്ക്. 9,15,71,000 രൂപയാണ് ജനുവരിയിലെ വരുമാനം. 2012 ജനുവരിയിൽ ഇത് 5,76,41,000 രൂപയായിരുന്നു. മുൻവ൪ഷത്തെ അപേക്ഷിച്ച് 3,39,30,000 രൂപയാണ് വ൪ധിച്ചത്. പിഴയിനത്തിൽ 25 ലക്ഷം രൂപ ഈടാക്കി. കലക്ട൪ പി.എം. അലി അസ്ഗ൪ പാഷയുടെ നി൪ദേശപ്രകാരം നടക്കുന്ന മിന്നൽ പരിശോധനകളാണ് നികുതി വരുമാനം കുത്തനെ ഉയ൪ത്തിയത്.
കഴിഞ്ഞ നവംബ൪ 30 മുതൽ ജില്ലാ ഭരണകൂടത്തിൻെറയും വാണിജ്യനികുതി, വിൽപന നികുതി, പൊലീസ് സംഘങ്ങളുടെയും ക൪ശന നിരീക്ഷണത്തിന് കീഴിലാണ് നടുപ്പുണിയും പരിസരപ്രദേശങ്ങളും. ഇതോടെ സമാന്തര പാതകൾ ഉപേക്ഷിക്കാൻ കടത്തുകാ൪ നി൪ബന്ധിതരായി. ചെക്പോസ്റ്റ് വെട്ടിച്ച് കടക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾക്കെതിരെ ക൪ശന നടപടി സ്വീകരിക്കുന്നുണ്ട്. ഇതിനാൽ 99 ശതമാനം വാഹനങ്ങളും ചെക്പോസ്റ്റിലൂടെയാണ് വരുന്നത്. കഴിഞ്ഞ മാസം നടുപ്പുണി ചെക്പോസ്റ്റ് വഴി വന്നത് 2,349 വാഹനങ്ങളാണ്. മുൻവ൪ഷം ഇതേ കാലയളവിൽ 2,027 വാഹനങ്ങളാണ് വന്നത്.
ജില്ലാ ഭരണകൂടത്തിൻെറ പരിശോധന ആരംഭിച്ച ശേഷം ചെക്പോസ്റ്റിലെ നികുതി വരുമാനം റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. കഴിഞ്ഞ വ൪ഷത്തെ കണക്ക് പ്രകാരം ഇറച്ചിക്കോഴി നികുതിയിനത്തിൽ സംസ്ഥാന വരുമാനത്തിൻെറ പകുതിയോളം പാലക്കാട് ജില്ലയുടെ സംഭാവനയായിരുന്നു. ഇത് മുഴുവനും നടുപ്പുണി ചെക്പോസ്റ്റിൽനിന്നാണ്. ചെക്പോസ്റ്റ് ആരംഭിച്ച ശേഷം നികുതി വരുമാനം ആദ്യമായി അരക്കോടിയിലെത്തിയത് ജനുവരി നാലിനായിരുന്നു. 128 വാഹനങ്ങൾ കടന്നുപോയ അന്ന് നികുതിയിനത്തിൽ പിരിഞ്ഞത് 52.95 ലക്ഷം രൂപയായിരുന്നു. ജനുവരി 11ന് നടന്ന പരിശോധനയിൽ വരുമാനം വീണ്ടും റെക്കോഡിട്ടു. ഒറ്റ രാത്രി കൊണ്ട് 58.2 ലക്ഷം രൂപയാണ് പിരിഞ്ഞത്. പരിശോധനക്കിടെ 142 വാഹനങ്ങൾ ഇതുവഴി കടന്നുപോയി.
ഗുണ്ടാപിരിവിനും അനധികൃത കോഴി ക്കടത്തിനും പ്രാദേശിക നേതാക്കളിൽ ചിലരുടെ പിന്തുണ ഉണ്ടായിരുന്നതായും ഇവ൪ സ്ക്വാഡിൻെറ പ്രവ൪ത്തനം തടസ്സപ്പെടുത്താൻ ശ്രമിച്ചിരുന്നതായും കലക്ട൪ വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത്തരക്കാരെ പൊലീസ് ക൪ശനമായി നേരിടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.