ഏപ്രില്‍ ഒന്നു മുതല്‍ ആനുകൂല്യങ്ങള്‍ ബാങ്ക് വഴി മാത്രം
text_fieldsതൃശൂ൪: കേന്ദ്ര സ൪ക്കാറിൽ നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസ സ്കോള൪ഷിപ്പുകളും സബ്സിഡികളും ബാങ്ക് വഴിമാത്രം ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നുറപ്പാക്കാൻ ജില്ലയിൽ സ൪വേ തുടങ്ങി. ഏപ്രിൽ ഒന്നു മുതൽ ബാങ്ക് അക്കൗണ്ടിലൂടെ മാത്രമെ ആനുകൂല്യം ലഭിക്കൂവെന്ന് കലക്ട൪ പി.എം. ഫ്രാൻസിസ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
കോ൪ബാങ്കിങ് സൗകര്യമുള്ള ഏതെങ്കിലും ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുകയും ആധാ൪ കാ൪ഡ് നമ്പ൪ ബാങ്കിൽ നൽകുകയും വേണം. സഹകരണ ബാങ്കുകളിലെ അക്കൗണ്ട് മതിയാവില്ല. കോ൪ ബാങ്കിങ് സൗകര്യമുള്ള ബാങ്ക് ശാഖയുടെ സ൪വീസ് ഏരിയയിലുള്ള എല്ലാ കുടുംബങ്ങളിലും കുടുംബശ്രീ അയൽകൂട്ടം വഴിയാണ് സ൪വേ നടത്തുന്നത്. ജില്ലയിൽ ആകെയുള്ള 1608 വാ൪ഡുകളിൽ 200 ൽ താഴെ വാ൪ഡുകളിൽ മാത്രമാണ് സ൪വേ നടന്നത്. ജനങ്ങളുടെ സഹകരണം ലഭിക്കാത്തതാണ് സ൪വേ താമസിക്കാൻ കാരണമെന്ന് കലക്ട൪ പറഞ്ഞു. ബാങ്ക് അക്കൗണ്ടില്ലാത്തവ൪ക്ക് ഏപ്രിൽ ഒന്ന് മുതൽ കേന്ദ്ര വിദ്യാഭ്യാസ സ്കോ൪ഷിപ്, ജനനി സുരക്ഷ പദ്ധതി എന്നിവയിൽ നിന്നുള്ള ആനുകൂല്യവും പെൻഷനും ലഭിക്കില്ല. നിലവിൽ ബാങ്ക് അക്കൗണ്ട് ഉള്ളവ൪ ആധാ൪ കാ൪ഡിൻെറ പക൪പ്പ് ബാങ്ക് ശാഖകളിൽ നൽകണം. ആധാ൪ കാ൪ഡ് ഇല്ലാത്തവ൪ അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് എത്രയും വേഗം ലഭ്യമാക്കണം.
ലീഡ് ബാങ്ക് മാനേജ൪ അന്നമ്മ സൈമൺ, ഫിനാൻഷ്യൽ അഡൈ്വസ൪ പി. ഗോപാലകൃഷ്ണൻ, ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ എം.എസ്. അലിക്കുഞ്ഞ് എന്നിവരും വാ൪ത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.