കല്‍ക്കരി അഴിമതി: പ്രതിഷേധത്തിനെതിരെയുള്ള കേസില്‍ ജാമ്യം ആവശ്യപ്പെടില്ലെന്ന് കെജ്രിവാള്‍
text_fieldsന്യൂദൽഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധമാ൪ച്ച് നടത്തിയതുമായി ബന്ധപ്പെട്ട പൊലീസ് കേസിൽ ജാമ്യം ആവശ്യപ്പെടില്ലെന്ന് ആം ആദ്മി പാ൪ട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. കൽക്കരി പാടങ്ങൾ അനുവദിച്ചതു സംബന്ധിച്ച് സി.എ.ജി വെളിപ്പെടുത്തലിന്റെ പശ്ചാതലത്തിൽ പ്രധാനമന്ത്രിയുടെയും സോണിയാഗാന്ധിയുടെ വീടിനുമുന്നിൽ നടത്തിയ പ്രതിഷേധ മാ൪ച്ച് തികച്ചും സമാധന പരമായിരുന്നുവെന്നും സെക്ഷൻ 144 ൽ ലംഘിച്ചുവെന്നാരോപിച്ച് പൊലീസ് തങ്ങൾക്കെതിരെ കുറ്റം ചുമത്തുകയായിരുന്നുവെന്നും കെജ്രിവാൾ പ്രതികരിച്ചു. കേസ് സംബന്ധിച്ച് ചൊവ്വാഴ്ച കോടതിയിൽ ഹാജരായതിനുശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൽക്കരി അഴിമതിക്കെതിരെ പ്രതിഷേധിച്ച തങ്ങൾക്കെതിരെ സ൪ക്കാ൪ നിരവധി കുറ്റങ്ങൾ ചുമത്തി. എന്നാൽ ഇവയിൽ പലതും വ്യാജമാണെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു. തങ്ങൾക്കെതിരെ വ്യാജമായി ചുമത്തപ്പെട്ട കുറ്റങ്ങൾക്ക് ജാമ്യം ആവശ്യപ്പെട്ട് കോടതിയിൽ സമീപിക്കില്ലെന്നും അതിലും നല്ലത് അറസ്റ്റുവരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്റ്റ് 26 നാണ് കൽക്കരി ബ്ളോക്ക് അഴിമതി ആരോപിച്ച് കെജ്രിവാളിന്റെനേതൃത്വത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, പ്രധാനമന്ത്രി മൻമോഹൻ സിങ്, ബി.ജെ.പി നേതാവ് നിധിൻ ഗഡ്കരി എന്നിവരുടെ വസതികൾക്കു മുന്നിൽ പ്രതിഷേധപ്രകടനം നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.