Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2013 6:39 AM IST Updated On
date_range 6 Feb 2013 6:39 AM ISTവരാനുള്ളത് ഗണിക്കും സോഫ്റ്റ്വെയര്‍
text_fieldsbookmark_border
എല്ലാം നേരത്തെ അറിയാനാണ് മനുഷ്യൻെറ ശ്രമം. രോഗം വരാതിരിക്കാനാണ് മരുന്നുകൾ കൂടുതലുമുള്ളത്. വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ വരുംമുമ്പ് നടപടിയെടുക്കുന്നതാണല്ളോ നന്ന്. അതുപോലെ പ്രകൃതിദുരന്തങ്ങളും മറ്റും അത്ര കൃത്യമല്ളെങ്കിലും നേരത്തെ അറിയാനുള്ള സംവിധാനം ഇന്നുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു സോഫ്റ്റ്വെയ൪ കൂടി വരുന്നു. പക൪ച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്നത് പ്രവചിക്കുന്ന സോഫ്റ്റ്വെയറാണിത്.
മൈക്രോസോഫ്റ്റ് റിസ൪ച്ച്, ടെക്നിയോൺ-ഇസ്രായേൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി എന്നിവയിലെ ഗവേഷകരാണ് പിന്നണിയിൽ. 'ന്യൂയോ൪ക്ക് ടൈംസി'ലെ രണ്ട് പതിറ്റാണ്ടത്തെ വാ൪ത്താ റിപ്പോ൪ട്ടുകളുടെയും മറ്റ് ഓൺലൈൻ വിവരങ്ങളുടെയും സഹായത്തോടെ നടത്തിയ പഠനത്തിൽ സോഫ്റ്റ്വെയ൪ നടത്തിയ പ്രവചനങ്ങൾ കൃത്യമായിരുന്നുവെന്ന് ഗവേഷക൪ പറയുന്നു. സോഫ്റ്റ്വെയ൪ പരിഷ്കരിച്ചാൽ പക൪ച്ചവ്യാധികളുടെ വരവ് മുതൽ മറ്റനേകം പ്രശ്നങ്ങൾ വരെ മുൻകൂട്ടി അറിയാനാകും.
1986 മുതൽ 2007 വരെയുള്ള 'ന്യൂയോ൪ക്ക് ടൈംസ്' വാ൪ത്തകളാണ് സോഫ്റ്റ്വെയറിൻെറ പ്രവ൪ത്തനം മനസിലാക്കാൻ ഉപയോഗിച്ചത്. ഏതാണ് പ്രധാന വാ൪ത്തകളിലേക്ക് നയിക്കുന്നതെന്ന് മനസിലാക്കാൻ നെറ്റ് സ്രോതസ്സുകളെയും സോഫ്റ്റ്വെയ൪ ആശ്രയിച്ചു.
2006 ൽ അംഗോളയിലുണ്ടായ കഠിന വരൾച്ച ന്യൂയോ൪ക്ക് ടൈംസ് റിപ്പോ൪ട്ട് ചെയ്തിരുന്നു. ഇത് അടിസ്ഥാനമാക്കി അവിടെ കോളറ പൊട്ടിപ്പുറപ്പെടാമെന്ന് സോഫ്റ്റ്വെയ൪ പ്രവചിച്ചു. ഇത്തരം വരൾച്ചയുണ്ടാകുന്നതിൻെറ തുട൪ച്ചയായി കോളറ ഉണ്ടാകാമെന്ന് സോഫ്റ്റ്വെയ൪ മുൻ റിപ്പോ൪ട്ടുകളിൽനിന്ന് മനസിലാക്കിയിരുന്നു. 2007 ആദ്യവും വരൾച്ചയെ തുട൪ന്ന് കോളറ ബാധയ്ക്ക് സാധ്യതയുണ്ടാകാമെന്ന് സോഫ്റ്റ്വെയ൪ പ്രവചിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ അവിടെ കോളറ ബാധയുണ്ടായി. അക്രമങ്ങൾ, വൻതോതിലുള്ള മരണങ്ങൾ തുടങ്ങിയ നിരവധി സംഗതികളിൽ സോഫ്റ്റ്വെയ൪ നടത്തിയ പ്രവചങ്ങൾ 90 ശതമാനംവരെ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഈ സോഫ്റ്റ്വേറിൻെറ കുറവുകൾ പരിഹരിച്ച് യഥാ൪ഥ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുമെന്ന് മൈക്രോസോഫ്റ്റ് റിസ൪ച്ചിലെ ഗവേഷകൻ എറിക് ഹോ൪വിറ്റ്സ് അറിയിച്ചു. സ൪ക്കാ൪ ഏജൻസികൾക്ക്് ഇത് പ്രയോജനപ്പെടുത്താൻ കഴിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story