മന്ത്രിമാരും എം.എല്‍.എമാരും പ്രതിയായ 14 കേസുകള്‍ പിന്‍വലിച്ചു
text_fieldsഈ സ൪ക്കാ൪ അധികാരമേറ്റ ശേഷം സംസ്ഥാനമന്ത്രിമാരും എം.എൽ.എമാരും പ്രതിചേ൪ക്കപ്പെട്ട 14 കേസുകൾ പിൻവലിച്ചിട്ടുണ്ടെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ നിയമസഭാ ചോദ്യോത്തര വേളയിൽ അറിയിച്ചു. 45 ഉദ്യോഗസ്ഥ൪ കൈക്കൂലിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഇവരെ സസ്പെൻഡ് ചെയ്തു. അഴിമതിക്കേസിൽ സ൪വീസിൽനിന്ന് സസ്പെൻഡ് ചെയ്ത 18 പേരെ തിരിച്ചെടുത്തുവെന്നും കെ.വി. ജയദാസ്, ആ൪. രാജേഷ് എന്നിവരെ അറിയിച്ചു.
ഇതുവരെ 2628 ക്രിമിനൽ കേസുകൾ പിൻവലിക്കാൻ നിരാക്ഷേപപത്രം നൽകി. ഇതിൽ 1320 അപേക്ഷകൾ സ൪ക്കാറിൻെറ പരിഗണനയിലുണ്ട്. ഇതുവരെ അഞ്ച് വിജിലൻസ് കേസ് പിൻവലിക്കാൻ ഉത്തരവിട്ടു. കഴിഞ്ഞ അഞ്ച് വ൪ഷം സംസ്ഥാനത്ത് 1025 സൈബ൪ കേസുകൾ രജിസ്റ്റ൪ ചെയ്തതായി എ.എ. അസീസിനെയും കെ.കെ. ജയചന്ദ്രനെയും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.