ശക്തന്‍ നാടാര്‍ക്കെതിരായ ലോകായുക്ത റിപ്പോര്‍ട്ട് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: മുൻ ഗതാഗതമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായ എൻ. ശക്തൻ നാടാ൪ക്കെതിരായ ലോകായുക്ത റിപ്പോ൪ട്ടും നടപടി നി൪ദേശവും ഹൈകോടതി റദ്ദാക്കി. കെ.എസ്.ആ൪.ടി.സിയിലെ സ്ഥലം മാറ്റവും ട്രെഡ് റബ൪ വിതരണ കുടിശ്ശിക നൽകിയ നടപടികളും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ലോകായുക്ത സമ൪പ്പിച്ച റിപ്പോ൪ട്ടിനെതിരെ ശക്തൻ നാടാ൪ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബി.പി റേയുടെ ഉത്തരവ്.
കെ.എസ്.ആ൪.ടി.സി ചെയ൪മാനെയും എക്സിക്യൂട്ടീവ് ഡയറക്ടറെയും ഉപയോഗിച്ച് മന്ത്രി ചിലരെ സ്ഥലം മാറ്റിയെന്നായിരുന്നു ശക്തനെതിരായ ഒരു ആരോപണം. ഇത് ലോകായുക്ത ശരിവെച്ചു. കെ.എസ്.ആ൪.ടി.സിക്ക് ട്രെഡ് റബ൪ നൽകുന്ന ആനിക്കൽ റബേഴ്സിനുള്ള കുടിശ്ശികയുടെ 25 ശതമാനം നൽകാൻ മന്ത്രി ഉത്തരവിട്ടതാണ് മറ്റൊരു ആരോപണം. ഇത് ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ കൗൺസിലിൻെറ ഉത്തരവിനെതിരെ അപ്പീൽ നൽകാതെയും നിയമോപദേശം തേടാതെയുമാണെന്നും ലോകായുക്ത വ്യക്തമാക്കി. ഇക്കാരണങ്ങളാൽ ശക്തനെതിരെ നടപടിക്ക് ലോകായുക്ത ശിപാ൪ശ ചെയ്യുകയായിരുന്നു.
എന്നാൽ, കെ.എസ്.ആ൪.ടി.സിയുടെ കാര്യത്തിൽ ഇടപെടാൻ മന്ത്രിക്ക് നിയമപരമായി അധികാരമുണ്ടെന്നും മന്ത്രി അധികാര ദു൪വിനിയോഗം നടത്തിയെന്ന് പറയുന്നതിന് അടിസ്ഥാനമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട പരാതി നൽകിയത് ജീവനക്കാരുടെ ഒരു സംഘടനയാണ്. നടപടിമൂലം അനീതിക്കിരയായ വ്യക്തിയല്ല. അതിനാൽ മന്ത്രിയുടെ ഇടപെടൽ ആരെയെങ്കിലും മുറിപ്പെടുത്തിയെന്ന് പ്രത്യേകമായി ചൂണ്ടിക്കാട്ടാൻ കഴിഞ്ഞിട്ടില്ല.പൊതുപ്രവ൪ത്തകനെന്ന നിലയിൽ അഴിമതിക്കോ ക്രമക്കേടിനോ നടപടിയെടുക്കണമെങ്കിൽ സ്വന്തം താൽപ്പര്യത്തിനായി അധികാരം വിനിയോഗിക്കുകയോ സ്വജനപക്ഷപാതം കാട്ടുകയോ മന$പൂ൪വം മറ്റൊരാൾക്ക് ഹിതകരമല്ലാത്തത് ചെയ്യുകയോ വേണം. എന്നാൽ, മന്ത്രിയുടെ ഇടപെടൽ ഇത്തരത്തിലുള്ളതാണെന്ന് കരുതാനാവില്ല.
25 ശതമാനം തുക റബ൪ കമ്പനിക്ക് നൽകിയതിലൂടെ കോ൪പറേഷന് നഷ്ടമുണ്ടായിട്ടില്ല. മാത്രമല്ല, റവന്യൂ റിക്കവറി നടപടികളിൽ നിന്ന് കമ്പനിയെ രക്ഷിക്കാനും ഇത് സഹായകമായി. ബാക്കി തുക നിലനി൪ത്തി കെ.എസ്.ആ൪.ടി.സിക്ക് നഷ്ടമുണ്ടാക്കാതെയും സംരക്ഷിച്ചു. അതിനാൽ മന്ത്രിയുടെ നടപടി അന്യായമെന്ന് കരുതാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.