വരള്‍ച്ച പ്രതിരോധം: ജില്ലക്ക് 3.73 കോടി അനുവദിച്ചു
text_fieldsകൽപറ്റ: ജില്ലയിലെ വരൾച്ച പ്രതിരോധ പ്രവ൪ത്തനങ്ങൾക്കായി സംസ്ഥാന സ൪ക്കാ൪ 3.73 കോടി രൂപ അനുവദിച്ചു. കഴിഞ്ഞവ൪ഷം അനുവദിച്ച ഒരു കോടി രൂപയിൽ ബാക്കിയുള്ള തുകയും ഇപ്പോൾ അനുവദിച്ച തുകയും ഉപയോഗിച്ച് വരൾച്ച പ്രതിരോധ പ്രവൃത്തികൾ നടത്തണം. ഓരോ നിയോജക മണ്ഡലത്തിലും പരമാവധി 1.58 കോടി രൂപ ചെലവഴിക്കാം.
ഗ്രാമപഞ്ചായത്തുകൾ വരൾച്ച പ്രതിരോധിക്കുന്നതിന് ആവശ്യമായ പദ്ധതികളുടെ എസ്റ്റിമേറ്റ് സഹിതം നി൪ദേശം നൽകാൻ കലക്ടറേറ്റിൽ ചേ൪ന്ന വരൾച്ച അവലോകന യോഗത്തിൽ ജില്ലാ കലക്ട൪ ആവശ്യപ്പെട്ടു. പെട്ടെന്ന് തുട൪ നടപടികൾ സ്വീകരിക്കും. തനതുഫണ്ടിൽനിന്ന് ഗ്രാമപഞ്ചായത്തുകൾക്ക് ചെലവഴിക്കാവുന്ന പരമാവധി തുകയായ അഞ്ചു ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് ചെലവഴിക്കാവുന്ന പരമാവധി തുകയായ 10 ലക്ഷം രൂപയും ഉപയോഗിച്ച് വരൾച്ച പ്രതിരോധം നടത്തണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സേവനവും പ്രയോജനപ്പെടുത്താം. ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട്, എ.ഡി.എം എൻ.ടി. മാത്യു, മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സി. അബ്ദുൽ അശ്റഫ്, കൽപറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സലീം മേമന എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.