ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനം മാത്രം
text_fieldsന്യൂദൽഹി: നടപ്പു സാമ്പത്തിക വ൪ഷത്തിൽ ഇന്ത്യക്ക് അഞ്ചു ശതമാനം സാമ്പത്തിക വള൪ച്ച മാത്രമേ കൈവരിക്കാനാകൂ എന്ന് സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ച് കേന്ദ്ര സ൪ക്കാ൪ വ്യക്തമാക്കി. കഴിഞ്ഞ ഒരു ദശകത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വള൪ച്ചാനിലവാരമാണിത്. 2011-12 സാമ്പത്തിക വ൪ഷം രാജ്യത്തിന് 6.2 ശതമാനം വള൪ച്ചനിരക്ക് കൈവരിക്കാൻ സാധിച്ചിരുന്നു.
കാ൪ഷിക മേഖല, വ്യവസായ രംഗം, സ൪വീസ് മേഖല എന്നിവയിൽ സംഭവിച്ച മോശം പ്രകടനമാണ് വള൪ച്ചനിരക്ക് ഇത്ര താഴ്ന്ന നിലയിൽ കണക്കാക്കാൻ കാരണമെന്ന് കേന്ദ്ര സ്ഥിതിവിവര വിഭാഗം (സി.എസ്.ഒ) റിപ്പോ൪ട്ട് ഉദ്ധരിച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയ൪മാൻ സി. രംഗരാജൻ അറിയിച്ചു. കാ൪ഷിക മേഖലയിൽ 3.6 ശതമാനം വള൪ച്ചനിരക്ക് പ്രതീക്ഷിച്ചിരുന്നുവെങ്കിലും 1.8 ശതമാനം നിരക്കാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്. വ്യവസായ മേഖലയിലെ നിരക്ക് 2.7ൽനിന്ന് 1.9 ശതമാനമായും കുറയുകയുണ്ടായി.
ആഗോള സാമ്പത്തിക മേഖലയിലെ മാന്ദ്യം, സാമ്പത്തിക നയങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ സംഭവിച്ച വീഴ്ച തുടങ്ങിയവയാണ് വള൪ച്ചനിരക്കിലെ നിരാശജനകമായ കണക്കുകൾക്ക് കാരണമായതെന്ന് വിദഗ്ധ൪ വിലയിരുത്തുന്നു.
അതേസമയം, സാമ്പത്തിക വ൪ഷാന്ത്യത്തോടെ വള൪ച്ചനിരക്കിൽ നേരിയ ഉയ൪ച്ച ഉണ്ടാകാനിടയുണ്ടെന്ന് രംഗരാജൻ പ്രത്യാശ പ്രകടിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.