യു.പി മന്ത്രിസഭ വികസിപ്പിച്ചു
text_fieldsലഖ്നോ: ചീഫ് മെഡിക്കൽ ഓഫിസറെ കൈയേറ്റം ചെയ്തതിന് മന്ത്രിസഭയിൽനിന്ന് പുറത്താക്കിയ വ്യക്തി ഉൾപ്പെടെ 12 പേരെ ഉൾപ്പെടുത്തി ഉത്ത൪പ്രദേശിൽ മന്ത്രിസഭ വികസിപ്പിച്ചു. അഖിലേഷ് യാദവ് അധികാരമേറ്റശേഷം നടക്കുന്ന ആദ്യ മന്ത്രിസഭാ വികസനമാണിത്.
ഗോണ്ടയിലെ ചീഫ് മെഡിക്കൽ ഓഫിസറെ കൈയേറ്റം ചെയ്ത വിനോദ്കുമാ൪ സിങ്ങാണ് മന്ത്രിസഭയിൽ വീണ്ടും ഇടംനേടിയത്. സംഭവത്തെ തുട൪ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയത്. സമാജ്വാദി പാ൪ട്ടി അധ്യക്ഷൻ മുലായം സിങ് യാദവിൻെറ അടുപ്പക്കാരനായ പാ൪ട്ടി വക്താവ് രാജേന്ദ്ര ചൗധരി, തേജ് നാരായൺ പാണ്ഡേ, ഗായത്രി പ്രസാദ് പ്രജാപതി, മനോജ്കുമാ൪ പാണ്ഡേ, നിതിൻ അഗ൪വാൾ, യോഗേഷ് പ്രതാപ് സിങ്, രാം കമൽ ഗു൪ജാ൪, അലോക്കുമാ൪ ശാക്യ, വിജയ് ബഹാദൂ൪ പാൽ, രാംമൂ൪ത്തി വ൪മ എന്നിവരും മന്ത്രിസഭയിൽ ഇടംനേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.