നെടുമ്പാശേരി: കള്ളനോട്ട് എത്തിച്ചത് കാസര്‍കോട്ടെ സംഘടനകള്‍ക്ക്
text_fieldsനെടുമ്പാശേരി: ദുബൈയിൽ നിന്നും 9.75 ലക്ഷം രൂപയുടെ കള്ളനോട്ട് എത്തിച്ചത് കാസ൪കോട് കേന്ദ്രീകരിച്ചുള്ള ചില സംഘടനകൾക്കുവേണ്ടിയാണെന്ന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചു.
കാസ൪കോട് സ്വദേശി സലാം എന്നയാളാണ് മലപ്പുറം സ്വദേശി ആബിദിൻെറ കൈവശം കള്ളനോട്ട് കൊടുത്തുവിട്ടത്. സലാമിനെ ജിദ്ദയിൽ വെച്ചാണ് പരിചയപ്പെട്ടതെന്നും ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നുമാണ് ആബിദ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുള്ളത്. സലാം കുങ്കുമപ്പൂവെന്ന് പറഞ്ഞ് നിരവധിയാളുകൾ വശം ഇത്തരത്തിൽ കള്ളനോട്ട് കൊടുത്തുവിട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. കള്ളനോട്ട് വിമാനത്താവളത്തിലെ ടീഷോപ്പിൽ വെച്ച് ക്രീംകള൪ ഷ൪ട്ട് ധരിച്ച ഒരാൾ വാങ്ങുമെന്നാണ് ആബിദിനെ സലാം അറിയിച്ചിരുന്നത്.
വിമാനത്താവളത്തിലെ സി.സി.ടി.വി പരിശോധിച്ചെങ്കിലും ഇങ്ങനെ ഒരാളുടെ ദൃശ്യങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനുമുമ്പ് കള്ളനോട്ടുമായി പിടിയിലായ സംഘങ്ങളുമായി ബന്ധുമുള്ളയാളാണ് സലാമെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. അന്വേഷണ പുരോഗതി എൻ.ഐ.എയെ അറിയിക്കും. അവരുടെ സഹായത്തോടെ കാസ൪കോട് ലോബിയുമായി ബന്ധമുള്ള കൂടുതൽ പേരുടെ വിവരങ്ങൾ ശേഖരിക്കാനും ക്രൈംബ്രാഞ്ച് ശ്രമിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.