‘ഇഖ്വാന്‍’ മുദ്രകുത്തി പ്രക്ഷോഭത്തെ തല്ലിക്കെടുത്താന്‍ നോക്കണ്ട -മുസല്ലം അല്‍ ബര്‍റാക്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് യഥാ൪ഥ ജനാധിപത്യം സ്ഥാപിക്കുന്നതിനായി നടക്കുന്ന പ്രക്ഷോഭങ്ങളെ ഇഖ്വാനികൾ എന്ന് മുദ്രകുത്തി തല്ലിക്കെടുത്താനാണ് ശ്രമമെങ്കിൽ അത് അസാധ്യമാണെന്ന് മുൻ എം.പിയും പ്രമുഖ പാ൪ലമെൻേററിയനും ഗോത്രവ൪ഗ നേതാവുമായ മുസല്ലം അൽ ബ൪റാക് മുന്നറിയിപ്പ് നൽകി.
ഇഖ്വാനികളെ പോലെ ജനാധിപത്യ സംവിധാനങ്ങളെ ബഹുമാനിക്കുന്നവരും സമാധാനപ്രേമികളുമായി കുവൈത്തിൽ മറ്റാരാണുള്ളത്. മറിച്ചുള്ള കോലാഹലം ദുഷിച്ച മീഡിയകളുടെ അപവാദ പ്രചാരണമാണ് -അദ്ദേഹം പറഞ്ഞു. മുൻനിര പ്രതിപക്ഷ നേതാക്കളായ മൂന്നു പേ൪ക്കെതിരെ കുവൈത്ത് കോടതി മൂന്നുവ൪ഷത്തെ തടവുശിക്ഷ വിധിച്ചതിനെ തുട൪ന്ന് അന്തലുസിലെ തൻെറ ദീവാനിയയിലും പരിസരങ്ങളിലും തടിച്ചുകൂടിയ ജനങ്ങളോട് സംസാരിക്കുകയായിരുന്നു ബ൪റാക്.
ഇനി മുതൽ ലാത്തിയടി ഏൽക്കാൻ യുവാക്കളെ കിട്ടില്ല. സ്പെഷ്യൽ ഫോഴ്സ് ലാത്തി ഉപയോഗിച്ചാൽ തിരിച്ചുവാങ്ങി അവരുടെ പുറത്ത്അടിക്കണം -യുവാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. ആരുടെയും അടിമകളായി ജീവിക്കാൻ ഞങ്ങളെ കിട്ടില്ല. പുതിയ കോടതി വിധിയിൽ തിയതി രേഖപ്പെടുത്തിയിട്ടില്ല. ഇനി അത് എഴുതിച്ചേ൪ത്താൽ കൃത്രിമവും നിയമ ലംഘനവുമായിരിക്കും -അദ്ദേഹം കൂട്ടിച്ചേ൪ത്തു.
അതിനിടെ, ഇഖ്വാനികൾ കുവൈത്തിൽ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നത് കുപ്രചാരണമാണെന്ന് മുൻ എം.പിയും ഇഖ്വാൻ നേതാവുമായ ജംആൻ അൽ ഹ൪ബശ് പറഞ്ഞു. ജനാധിപത്യ പോരാളിയായി ജീവിക്കുന്നതിൽ അഭിമാനമാണ് തനിക്കുള്ളത്. പദവി അന്വേഷിച്ചുനടക്കുന്നവൻ ശപിക്കപ്പെട്ടവനാണ് -അദ്ദേഹം വ്യക്തമാക്കി. ഇഖ്വാനികൾ അപകടകാരികളാണെങ്കിൽ അറബ് വസന്തം നടന്ന നാടുകളിൽ എങ്ങനെ അവ൪ രാജ്യഭരണത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഇഖ്വാനികളുടെ നന്മ ചൂഷണം ചെയ്തുകൊണ്ടാണ് മുൻ ഭരണാധികാരികളുടെ പിണിയാളുകൾ അവിടങ്ങളിൽ ഇപ്പോൾ അരാജകത്വം അഴിച്ചുവിടുന്നത്.
പ്രതിപക്ഷത്തിനെതിരായ കേസുകൾ പിൻവലിക്കുകയും പാവ പാ൪ലമെൻറ് പിരിച്ചുവിട്ട് പരിഷകരണ നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്യന്നത് വരെ പ്രക്ഷോഭം തുടരും -അദ്ദേഹം വ്യക്തമാക്കി. തൊഴിലാളി യൂനിയൻ നേതാക്കളടക്കമുള്ള പ്രതിപക്ഷാംഗങ്ങളുടെ പ്രസംഗ ശേഷം അന്തലൂസിൽനിന്ന് പുറപ്പെട്ട പ്രകടനം ഫി൪ദൗസ്, ആ൪ദിയ പ്രദേശങ്ങൾ പിന്നിട്ട സബാഹ് അൽ നാസറിലാണ് സമാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.