കേന്ദ്ര സര്‍വീസില്‍ അവസരങ്ങള്‍; 15വരെ അപേക്ഷിക്കാം
text_fieldsകേന്ദ്ര സ൪ക്കാ൪ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികളിലെ നിയമനത്തിന് നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. ഇൻകം ടാക്സ് ഇൻസ്പെക്ട൪, സെൻട്രൽ എക്സൈസ് ഇൻസ്പെക്ട൪ (എക്സാമിന൪), അസി. എൻഫോഴ്സ്മെൻറ് ഓഫിസ൪, സബ് ഇൻസ്പെക്ടേഴ്സ്, ഇൻസ്പെക്ട൪ ഓഫ് പോസ്റ്റ്സ്, ഡിവിഷനൽ അക്കൗണ്ടൻറ്സ്, സറ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റ൪ ഗ്രേഡ് രണ്ട്, ഇൻസ്പെക്ട൪ ഇൻ സെൻട്രൽ ബ്യൂറോ ഓഫ് നാ൪ക്കോട്ടിക്സ് തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്.
പ്രതിമാസ ശമ്പളം 37000ത്തിന് മുകളിൽ. എപ്രിലിലാണ് പരീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂ൪ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഓൺലൈൻ അപേക്ഷ നൽകുന്നവ൪ പാ൪ട്ട് ഒന്ന് രജിസ്ട്രേഷൻ ഫെബ്രുവരി 13നകം നടത്തണം. അപേക്ഷ സമ൪പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. ഒബ്ജക്ടീവ് മാതൃകയിലുള്ള ദ്വിതല പരീക്ഷകളുടെയും അഭിമുഖം, പ്രൊഫിഷൻസി ടെസ്റ്റ്, സ്കിൽ ടെസ്റ്റ് എന്നിവയുടെയും അടിസ്ഥാനത്തിലാണ് നിയമനം.
www.ssconline.nic, www.ssconline2.gov.in സൈറ്റുകൾ വഴി അപേക്ഷിക്കാം. അപേക്ഷാ ഫോമിൻെറ പ്രിൻറൗട്ട് എടുത്തും അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. സ്ത്രീകൾ, പട്ടികജാതി/വ൪ഗ വിഭാഗങ്ങൾ, വികാലംഗ൪, വിമുക്തഭടൻമാ൪ എന്നിവ൪ക്ക് ഫീസ് ഇല്ല.
ഓൺലൈൻ അപേക്ഷക൪ക്ക് എസ്.ബി.ഐയുടെ ചലാൻ വഴിയോ ഓൺലൈൻ ബാങ്കിങ് സംവിധാനം വഴിയോ പണമടക്കാം. ഓഫ് ലൈനായി അപേക്ഷിക്കുന്നവ൪ പോസ്റ്റ് ഓഫിസിൽ നിന്ന് 100 രൂപയുടെ സെൻട്രൽ റിക്രൂട്ട്മെൻറ് ഫീസ് സ്റ്റാമ്പ് വഴിയാണ് ഫീസടക്കേണ്ടത്. അപേക്ഷയിൽ ഒട്ടിച്ച സ്റ്റാമ്പിനു മുകളിൽ സ്റ്റാമ്പ് വാങ്ങിയ പോസ്റ്റോഫിസിൻെറ സീൽ പകുതി സ്റ്റാമ്പിലും പകുതി അപേക്ഷയിലും വരുന്ന വിധം പതിക്കണം.
ഒന്നിൽ കൂടുതൽ അപേക്ഷകൾ നൽകിയാൽ എല്ലാ അപേക്ഷകളും നിരസിക്കും. ഒരപേക്ഷയിൽ മുൻഗണന രേഖപ്പെടുത്തിയാൽ മതി. മുൻഗണനയിൽ പിന്നീട് മാറ്റം വരുത്താൻ അനുവദിക്കില്ല.
അപേക്ഷ അയക്കേണ്ട വിലാസം. : Regional Director,(KKR), Staff Selection Commission, First Floor, ‘E’ Wing Kendriya Sadan, koramangala, Bangloor, Karnataka 560034 . ഓൺലൈൻ അപേക്ഷക൪ പ്രിൻറൗട്ട് അയക്കേണ്ട. പ്രായപരിധി 2013 ജനുവരി ഒന്നിന് 18നും 27നുമിടയിൽ. സ്റ്റാറ്റിസ്റ്റിക്കൽ അസി. തസ്തികക്ക് 26 വയസ്സ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.