4,000 ബിദൂനികള്‍ക്ക് പൗരത്വം നല്‍കാന്‍ പാര്‍ലമെന്‍റ് തീരുമാനം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ബിദൂനികളിൽ (രാജ്യമില്ലാത്തവ൪) 4,000 പേ൪ക്ക് പൗരത്വം നൽകാൻ പാ൪ലമെൻറിൻെറ അനുമതി. വ്യാഴാഴ്ച നടന്ന പാ൪ലമെൻറ് സമ്മേളനത്തിലാണ് ബില്ല് പാസായത്.
50 എം.പിമാരും 15 മന്ത്രിമാരുമടങ്ങുന്ന സഭയിൽ 14 നെതിരെ 33 വോട്ടുകൾക്കാണ് ബിൽ പാസായത്. ഇനി ബിൽ മന്ത്രിസഭ ച൪ച്ച ചെയ്ത് ഭേദഗതി ആവശ്യമെങ്കിൽ വരുത്തിയ ശേഷം വീണ്ടും പാ൪ലമെൻറിൻെറ പരിഗണനക്ക് വരും. പാ൪ലമെൻറ് അന്തിമമായി അംഗീകരിച്ചാൽ അമീ൪ ഒപ്പുവെച്ച് വിജ്ഞാപനമിറക്കുന്നതോടെയാണ് പ്രാബല്യത്തിൽവരിക.
ഈവ൪ഷം 4,000 ബിദൂനികൾക്ക് പൗരത്വം നൽകാൻ ശിപാ൪ശ ചെയ്യുന്നതാണ് ബിൽ. ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സംയുക്തമായി രുപവൽക്കരിച്ച കമ്മിറ്റിയാണ് ബില്ലിന് രൂപം നൽകിയത്. ഏറക്കാലമായി രാജ്യത്ത് പുകഞ്ഞുനിൽക്കുന്നതാണ് ബിദൂനികളുടെ പൗരത്വ പ്രശ്നം. 35 ലക്ഷത്തോളം ജനസംഖ്യയുള്ള കുവൈത്തിൽ ഒരു ലക്ഷത്തിലധികം ബിദൂനികൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ, ഇവരിൽ പരിഗണന അ൪ഹിക്കുന്നവ൪ 35000 ഓളം മാത്രമാണെന്നാണ് സ൪ക്കാ൪ പറയുന്നത്. ഇത്രയും പേ൪ക്ക് ഘട്ടംഘട്ടമായി പൗരത്വം നൽകാമെന്നാണ് സ൪ക്കാറിൻെറ വാഗ്ദാനം. ബാക്കിയുള്ളവ൪ കുവൈത്ത് ജന്മനാടാണെന്ന് വരുത്തിത്തീ൪ക്കാൻ തങ്ങളുടെ രാജ്യത്തിൻെറ പാസ്പോ൪ട്ട് നശിപ്പിച്ചുകളഞ്ഞതായാണ് വിലയിരുത്തൽ.
സമീപകാലത്തായി പൗരത്വത്തിനുവേണ്ടിയുള്ള ബിദൂനികളുടെ മുറവിളി വ൪ധിച്ചിട്ടുണ്ട്. തങ്ങളുടെ ശക്തികേന്ദ്രമായ ജഹ്റയിലെ തൈമ സ്ക്വയറിൽ ഇടക്കിടെ പ്രകടനം നടത്താറുണ്ട് ബിദൂനികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.