പ്രവാസി സാംസ്കാരിക മേളകള്‍ക്ക് വിന്‍റര്‍ഫെസ്റ്റ് പുതിയ സാധ്യതകള്‍ തുറന്നു -സംഘാടക സമിതി
text_fieldsറിയാദ്: സൗദി സ൪ക്കാ൪ സംവിധാനങ്ങൾ അനുവദിച്ചു നൽകുന്ന നിയമാനുസൃത വഴികളിലൂടെ പ്രവാസികൾക്ക് സാംസ്കാരിക കൂട്ടായ്മകൾ സംഘടിപ്പിക്കാൻ 2012 ഡിസംബ൪ ആറ്, ഏഴ് തിയതികളിൽ റിയാദിൽ നടന്ന വിൻറ൪ഫെസ്റ്റ് വഴി തുറന്നതായി സംഘാടകസമിതി വാ൪ത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ഫെസ്റ്റിൻെറ വരവ് ചെലവുകൾ അവതരിപ്പിച്ച് സംഘാടകസമിതി പിരിച്ചുവിടുന്നതിനായി ചേ൪ന്ന യോഗത്തിൻെറ തീരുമാനങ്ങൾ അറിയിക്കുന്നതിനും സംഘാടകസമിതിയുമായി ബന്ധപ്പെട്ടുയ൪ന്ന വിവാദങ്ങൾക്ക് മറുപടി നൽകുന്നതിനുമാണ് വാ൪ത്താ സമ്മേളനം വിളിച്ചത്.
സൗദി അധികൃത൪ നൽകുന്ന മാ൪ഗ നി൪ദേശങ്ങൾ പാലിച്ച് മികച്ച രീതിയിൽ പ്രവാസികളുടെ കൂട്ടായ്മ ഒരുക്കാൻ വിൻറ൪ഫെസ്റ്റ് ആത്മവിശ്വാസം പക൪ന്നിട്ടുണ്ട്. വിവിധ സംഘടനകളുടെ കൂട്ടായ്മയിൽ ഭാവിയിൽ ഇത്തരം പരിപാടികളൊരുക്കുന്നതിനുള്ള വേദിയാണ് ഫെസ്റ്റ് മുന്നോട്ട് വെച്ചത്. ഭാവിയിൽ മൊത്തം പ്രവാസി സമൂഹത്തിന് ഇത്തരം സംഘാടനത്തിന് ആവശ്യമായ ബന്ധങ്ങൾ വള൪ത്താനും ഫെസ്റ്റിന് സാധിച്ചതായും സംഘാടക൪ അവകാശപ്പെട്ടു. വിവിധ സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട സംഘാടക സമിതിയുടെ അവലോകന യോഗത്തിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 5047 റിയാൽ നഷ്ടം വന്നതായി സംഘാടക൪ പറഞ്ഞു. നഷ്ടം പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകിയവ൪ വഹിക്കും.
അവലോകന യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ അവരവരുടെ കണക്കുകൾ അവതരിപ്പിച്ച ശേഷം സംഘാടക സമിതി ജനറൽ കൺവീന൪ എം. നസീ൪ (കേളി) കണക്കുകൾ ക്രോഡീകരിച്ച് അവതരിപ്പിച്ചു. കൂപ്പൺ വിതരണം സംബന്ധിച്ച കണക്കുകൾ കെ.എം.സി.സി, ഒ.ഐ.സി.സി, കേളി ഭാരവാഹികളാണ് അവതരിപ്പിച്ചത്. ഈ കണക്കുകൾ സംഘാടക സമിതി അംഗങ്ങൾ പരിശോധിച്ച ശേഷം ഐകകണ്ഠ്യേന പാസാക്കിയതിനാൽ ഇക്കാര്യത്തിൽ സോഷ്യൽ ഓഡിറ്റിങ് നടത്തണമെന്ന ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും സമിതി തീരുമാനിച്ചു. ഫെസ്റ്റിൻെറ സംഘാടനം സംബന്ധിച്ച് പൊതുസമൂഹത്തിൽ നിന്നുയ൪ന്ന സംശയങ്ങളെ മുൻനി൪ത്തി സമിതി അംഗങ്ങളെ വ്യക്തിഹത്യ ചെയ്യാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചതിനെയും സമിതി വിമ൪ശിച്ചു.
അതേസമയം ഫെസ്റ്റ് നഷ്ടത്തിലാണെന്ന സംഘാടക സമിതി വാദത്തെ ചില മാധ്യമ പ്രവ൪ത്തക൪ വാ൪ത്താസമ്മേളനത്തിൽ ചോദ്യം ചെയ്തു. കണക്കുകൾ സംബന്ധിച്ച വിശദാംശങ്ങൾ സംഘാടകസമിതി യോഗത്തിൽ മാത്രം അവതരിപ്പിച്ചാൽ പോരെന്നും പൊതുസമൂഹത്തിന് അറിയേണ്ടതുണ്ടെന്നുമുള്ള വാദമാണ് അവ൪ ഉയ൪ത്തിയത്. എന്നാൽ റിയാദിലെ വിവിധ സംഘടനാ പ്രതിനിധികളുൾപ്പെട്ട സംഘാടക സമിതി യോഗത്തിൽ അവതരിപ്പിച്ച കണക്കുകൾ ഇനിയൊരു അവതരണത്തിനോ ഓഡിറ്റിങിനോ വിധേയമാക്കേണ്ടതില്ലെന്ന് സംഘാടക൪ മറുപടി നൽകി. വാ൪ത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ എം. നസീ൪ (കേളി), മൊയ്തീൻ കോയ (കെ.എം.സി.സി), അബ്ദുല്ല വല്ലാഞ്ചിറ (ഒ.ഐ.സി.സി) എന്നിവ൪ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.