കായംകുളം ക്രിമിനലുകളുടെ വിഹാരകേന്ദ്രമാകുന്നു
text_fieldsകായംകുളം: അക്രമികളുടെയും സ്ത്രീപീഡകരുടെയും വിഹാര കേന്ദ്രമായി കായംകുളം നഗരം മാറുന്നു. ഡിവൈ.എസ്.പി ഓഫിസ് പരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ കേസു കൾ രജിസ്റ്റ൪ ചെയ്തിട്ടുള്ളത് കായംകുള ത്താണ്. സി.കെ. സദാശിവൻ എം.എൽ. എയുടെ നിയമസഭയിലെ ചോദ്യത്തിന് ആഭ്യന്തരമന്ത്രി നൽകിയ മറുപടിയിലാണ് നഗരവാസികളെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
2012 മാ൪ച്ച് മുതൽ നടന്ന 271 സ്ത്രീ പീഡന കേസുകളിൽ 101ഉം കായംകുളം സ്റ്റേഷനിലാണ് രജിസ്റ്റ൪ ചെയ്തിരിക്കുന്നത്. കരീലകുളങ്ങര സ്റ്റേഷനിൽ 72ഉം കനകക്കുന്ന് സ്റ്റേഷനിൽ 22ഉം കേസുകളും എടുത്തിട്ടുണ്ട്. ഹരിപ്പാട് സ൪ക്കിൾ പരിധിയിലെ ഹരിപ്പാട് സ്റ്റേഷനിൽ 33ഉം തൃക്കുന്നപ്പുഴ സ്റ്റേഷനിൽ 43 കേസുകളും രജിസ്റ്റ൪ ചെയ്തിട്ടുണ്ട്.
ഇക്കാലയളവിൽ കായംകുളം സ൪ക്കിൾ പരിധിയിൽ നടന്ന 11 ബലാത്സംഗ കേസുകളിൽ ആറും കായംകുളത്താണ് രജിസ്റ്റ൪ ചെയ്തിട്ടുള്ളത്. കരീലകുളങ്ങരയിൽ മൂന്നും കനകക്കുന്ന് സ്റ്റേഷനിൽ രണ്ടും കേസുകൾ എടുത്തപ്പോൾ ഹരിപ്പാട് സി.ഐ ഓഫിസ് പരിധിയിൽ ഒരു കേസുമുണ്ടായില്ല. മൂന്ന് കൊലപാതക കേസുകളിൽ രണ്ടും കായംകുളം സ്റ്റേഷൻ അതി൪ത്തിയിലായിരുന്നു. ഒരെണ്ണം ഹരിപ്പാടും രജിസ്റ്റ൪ ചെയ്തു. ഒമ്പത് വധശ്രമക്കേസുകളും കായംകുളത്ത് നടന്നു.
കുട്ടികൾക്കെതിരെയുള്ള പത്ത് ആക്രമണ കേസുകളും ക്വട്ടേഷൻ സംഘങ്ങളുടെ മൂന്ന് ആക്രമണങ്ങളും ഇവിടെ നടന്നിട്ടു ണ്ട്. കരീലകുളങ്ങരയിൽ വധശ്രമത്തിന് ഒരു കേസാണ് എടുത്തത്. കനകക്കുന്നിൽ രണ്ടും ഹരിപ്പാട് ഒന്നും തൃക്കുന്നപ്പുഴയിൽ മൂന്നും വധശ്രമങ്ങളാണ് നടന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിന് കരീലക്കുളങ്ങരയിൽ അഞ്ചും കനകക്കുന്നിൽ രണ്ടും ഹരിപ്പാട് മൂന്നും തൃക്കുന്നപ്പുഴയിൽ ഏഴും കേസുകളാണുള്ളത്. കായംകുളം ഒഴിച്ചുള്ള മറ്റ് സ്റ്റേഷനുകളിൽ ക്വട്ടേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് ഒരു കേസും രജിസ്റ്റ൪ ചെയ്തിട്ടില്ല. കേസുകൾ പലതും ഒതുക്കിയതും ഒഴിവാക്കിയതുമാണ് രേഖകളിൽ എണ്ണം കുറയാൻ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.നഗരത്തിൽ ക്വട്ടേഷൻ-ഗുണ്ടാ സംഘങ്ങളെ അമ൪ച്ച ചെയ്യാൻ രാഷ്ട്രീയ സമ്മ൪ദങ്ങളാണ് തടസ്സമെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം സമ്മ൪ദങ്ങൾ ഒഴിവാക്കിയാൽ കേസുകളുടെ എണ്ണം കുറക്കാൻ കഴിയുമെന്നാണ് ഇവരുടെ വാദം. കേസുകൾ എടുക്കുന്നതിലും പ്രതികളെ പിടിക്കുന്നതിലും രാഷ്ട്രീയ സമ്മ൪ദം ഇവിടെ ശക്തമാണ്. ഇടപെടൽ നടത്തുന്ന ഉദ്യോഗസ്ഥ൪ക്ക് ഏറെക്കാലം ഇരിക്കാൻ കഴിയില്ലെന്നതും കായംകുളത്തിൻെറ ശാപമാണ്. ഇതോടൊപ്പം കായംകുളം സ്റ്റേഷൻ നേരിടുന്ന പരിമിതികളും കേസുകളുടെ വ൪ധനക്ക് കാരണമാണ്. രാഷ്ട്രീയ വടംവലികൾ കാരണം കായംകുളം സ്റ്റേഷനിൽ കസേരകൾ ദീ൪ഘകാലം ഒഴിഞ്ഞുകിടക്കുന്നത് പതിവാണ്. സി.ഐ കസേര മാസങ്ങളോളമാണ് ഒഴിഞ്ഞുകിടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.