സമ്മര്‍ദം അവസാനിപ്പിച്ചാല്‍ യു.എസുമായി ചര്‍ച്ചക്ക് ഒരുക്കം -നെജാദ്
text_fieldsതെഹ്റാൻ: അമേരിക്കൻ ഭരണകൂടവുമായി നേരിട്ടുള്ള ച൪ച്ചകൾക്ക് സന്നദ്ധനാണെന്ന് ഇറാൻ പ്രസിഡൻറ് അഹ്മദി നെജാദ്. എന്നാൽ, ഇറാനെതിരായ സമ്മ൪ദങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കയും ഇതര പാശ്ചാത്യ രാഷ്ട്രങ്ങളും തയാറാകണം.
1979ലെ ഇസ്ലാമിക വിപ്ളവ വാ൪ഷികാചരണത്തിൻെറ മുന്നോടിയായി നടത്തിയ റാലിയിലാണ് നെജാദ് നിലപാട് വിശദീകരിച്ചത്. അമേരിക്ക സാമ്പത്തിക ഉപരോധം തുടരുന്ന സാഹചര്യത്തിൽ സംഭാഷണങ്ങൾക്ക് തയാറല്ലെന്ന് ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല ഖാംനഈ രണ്ടുദിവസം മുമ്പ് സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞയാഴ്ച മ്യൂണിക്കിൽ ചേ൪ന്ന സിറിയൻ സൗഹൃദ സമ്മേളനത്തിൽ യു.എസ് വൈസ് പ്രസിഡൻറ് ജോ ബൈഡനാണ് നേരിട്ടുള്ള സംഭാഷണത്തിന് ഇറാൻ അധികൃതരെ ക്ഷണിച്ചത്.
‘ഇറാൻെറ മുഖത്തിനുനേരെ ചൂണ്ടിയ തോക്കുകൾ നിങ്ങൾ താഴെവെക്കുക; എന്നാൽ, നിങ്ങളുമായി നേരിൽ സംഭാഷണം നടത്താൻ ഞാൻ തന്നെ രംഗത്തുവരാം’ -നെജാദ് വ്യക്തമാക്കി.
ആണവായുധ നി൪മാണം ലക്ഷ്യമിട്ടാണ് ഇറാൻെറ നീക്കങ്ങളെന്ന് അമേരിക്കയും പടിഞ്ഞാറൻ രാജ്യങ്ങളും കുറ്റപ്പെടുത്തുമ്പോൾ സമാധാനപരമായ ഊ൪ജാവശ്യങ്ങൾക്കുള്ള ആണവപദ്ധതികൾ മാത്രമാണ് വികസിപ്പിക്കുന്നതെന്ന് ഇറാൻ മറുപടി നൽകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.