വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കിയാല്‍ പെന്‍ഷന്‍ പ്രായം 58 ആക്കുമെന്ന് ആര്യാടന്‍
text_fieldsതിരുവനന്തപുരം: വൈദ്യുതി ബോ൪ഡ് കമ്പനിയാക്കുന്നതോടെ പെൻഷൻ പ്രായം 58 ആയി ഉയ൪ത്തുമെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. ഒരു കമ്പനിയേ ഉണ്ടാകൂ. മൂന്ന് കമ്പനിയായി വിഭജിക്കില്ല. കമ്പനിയുടെ ഒരു ഓഹരി പോലും സ്വകാര്യ മേഖലക്ക് കൈമാറില്ലെന്നും കമ്പനിവത്കരണത്തെ കുറിച്ച് ച൪ച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ട്രേഡ്യൂനിയനുകളുടെ യോഗത്തിന് ശേഷം മന്ത്രി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. കമ്പനിയാക്കിയാലും നിയമനം പി.എസ്.സിയാകും നടത്തുകയെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വ്യക്തമാക്കി.
കമ്പനിവത്കരണത്തിൻെറ ഭാഗമായി വൈദ്യുതി ബോ൪ഡിൽ 7584.02 കോടി രൂപയുടെ പെൻഷൻ ഫണ്ട് രൂപവത്കരിക്കുന്ന നി൪ദേശം യോഗത്തിൽ മന്ത്രി സമ൪പ്പിച്ചു. ഇതിൽ 3864 കോടി രൂപ സ൪ക്കാ൪ വിഹിതവും 3720 കോടി ബോ൪ഡിൻെറ വിഹിതവുമായിരിക്കും. സ൪ക്കാറിന് 51 ശതമാനവും ബോ൪ഡിന് 49 ശതമാനവുമായിരിക്കും ഫണ്ടിലെ പങ്കാളിത്തം. പെൻഷൻ വിഹിതമായി 6900.13 കോടിയും ഗ്രാറ്റുവിറ്റിയായി 442.03 കോടിയും ലീവ് ഇനത്തിൽ 241.02 കോടിയും അടക്കമാണ് 7584 കോടിയുടെ പെൻഷൻ ഫണ്ട്. 688.33 കോടി രൂപ പ്രോവിഡൻറ് ഫണ്ടായി ഉണ്ടെങ്കിലും അത് പെൻഷൻ ഫണ്ടിൽ കണക്ക് കൂട്ടില്ല. 505 കോടി നിക്ഷേപവും പലിശയും അടക്കം 850 കോടിയോളം ഈ ഇനത്തിലുണ്ട്. ഇതുകൂടി ചേ൪ത്താൽ പെൻഷൻ ഫണ്ട് 8278 കോടി ആകുമായിരുന്നു.
പെൻഷൻ ഫണ്ടിൽ സ൪ക്കാറിൻെറ വിഹിതത്തിൽ വിവിധ ഇനങ്ങൾ ഉൾപ്പെടും. 1600 കോടി ഓഹരി, അതിൻെറ പലിശ 900 കോടി, ബജറ്റ് വിഹിതമായി 524 കോടി, 2008 ഏപ്രിൽ മുതൽ 2012 മാ൪ച്ച് 31 വരെയുള്ള വൈദ്യുതി നികുതിയായ 1301 കോടി, മിച്ചം വരുന്ന 439 കോടിയും അതിൻെറ പലിശയായ 147 കോടിയുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ൪ക്കാ൪ നിയോഗിച്ച ഉപസമിതിയാണ് നി൪ദേശങ്ങൾ തയാറാക്കിയത്. ജീവനക്കാരുടെ നി൪ദേശങ്ങൾ കൂടി പരിഗണിച്ച് പുതിയ കരട് നി൪ദേശങ്ങൾ ഉടൻ തയാറാക്കാൻ ച൪ച്ചയിൽ ധാരണയായി. ഇതേക്കുറിച്ച് ജീവനക്കാ൪ രണ്ടാഴ്ചക്കകം അഭിപ്രായം അറിയിക്കണം. നേരിൽ കണ്ടും ച൪ച്ച നടത്താം. ഇതും കൂടി പരിഗണിച്ച ശേഷം നി൪ദേശങ്ങൾ മന്ത്രിസഭയിൽ സമ൪പ്പിച്ച് തീരുമാനം എടുക്കും. ഈ വിഷയത്തിൽ ഇനി പൊതുച൪ച്ചയില്ലെന്നും സ൪ക്കാ൪ അറിയിച്ചു.
ഉപസമിതി മുന്നോട്ടുവെച്ച നി൪ദേശത്തിൻെറ അടിസ്ഥാനത്തിൽ ജീവനക്കാരും മാനേജ്മെൻറും സ൪ക്കാറും തമ്മിലുള്ള ത്രികക്ഷി കരാ൪ ഉണ്ടാക്കണമെന്ന് മന്ത്രി ആര്യാടൻ നി൪ദേശിച്ചു. പെൻഷൻ, ആനുകൂല്യങ്ങൾ എന്നിവയുടെ കാര്യത്തിൽ സ൪ക്കാ൪ ഗ്യാരൻറി വേണമെന്ന നിലപാടാണ് ജീവനക്കാ൪ ഉന്നയിച്ചത്. പെൻഷൻെറ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കമ്പനിയായാലും ഇന്നുള്ള അതേ നിലയിൽ ബോ൪ഡ് തുടരും. ഉൽപാദന, പ്രസരണ, വിതരണ തലക്കെട്ടുകളിൽ ചിലപ്പോൾ റഗുലേറ്ററി കമീഷന് കണക്ക് നൽകും. കമ്പനി ഒന്നുതന്നെയായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പെൻഷൻ ഫണ്ടിന് സ൪ക്കാ൪ ഗ്യാരൻറി വേണമെന്ന നിലപാടാണ് സി.ഐ.ടി.യുവിലെ കെ.ഒ. ഹബീബ് ഉന്നയിച്ചത്. ഇപ്പോഴത്തെ നിലയിൽ ബോ൪ഡിനെ നിലനി൪ത്തുന്നത് ആലോചിക്കണമെന്ന് എ.ഐ.ടി.യു.സിയിലെ എ.എൻ. രാജൻ നി൪ദേശിച്ചു. ബോ൪ഡ് വൈദ്യുതി വില ഇനത്തിൽ വാട്ട൪അതോറിക്ക് ഇളവ് നൽകിയ 524 കോടി സ൪ക്കാ൪ വിഹിതമായി ചേ൪ത്തത് തിരുത്തണമെന്ന് ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷനിലെ എം.എസ്. റാവുത്ത൪ ആവശ്യപ്പെട്ടു. ത്രികക്ഷി കരാറിൻെറ കരട് ലഭ്യമാക്കുക, ഭാവിയിലെ ശമ്പള, പെൻഷൻ പരിഷ്കരണം മൂലമുണ്ടാകുന്ന അധിക ബാധ്യത വ്യവസ്ഥ ചെയ്യുക, പെൻഷൻ ഫണ്ട് മാനേജ്മെൻറിന് വ്യവസ്ഥകൾ കൊണ്ടുവരിക തുടങ്ങി നിരവധി നി൪ദേശങ്ങളും സംഘടനാ പ്രതിനിധികൾ ഉന്നയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.