Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആഫ്രിക്കന്‍ നേഷന്‍സ്...

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്: 19 വര്‍ഷത്തിനു ശേഷം സൂപ്പര്‍ ഈഗ്ള്‍സ്

text_fields
bookmark_border
ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്: 19 വര്‍ഷത്തിനു ശേഷം സൂപ്പര്‍ ഈഗ്ള്‍സ്
cancel

ജൊഹാനസ്ബ൪ഗ്: പടിഞ്ഞാറൻ ആഫ്രിക്കയിൽ ആറു രാജ്യങ്ങളാൽ ചുറ്റപ്പെട്ട പൊട്ടുപോലൊരു നാട്, ബു൪കിനഫാസോ. ഒന്നരക്കോടി ജനങ്ങളുടെ രാജ്യം ഇന്ന് ലോകഫുട്ബാളിൽ തലയെടുപ്പോടെ ഇടം നേടിക്കഴിഞ്ഞു. ആഫ്രിക്കൻ വൻകരയുടെ ഫുട്ബാൾ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള നേഷൻസ് കപ്പിൽ വിസ്മയമായിരുന്നു ബു൪കിനഫാസോ. ‘കറുത്തകുതിര’യെന്ന വിളിപ്പേര് പോലെത്തന്നെ കളം ഉഴുതുമറിച്ച പോരാട്ട നാളുകൾ. കൊമ്പന്മാരെ കുത്തിമല൪ത്തിയും കരുത്തരെ തൊഴിച്ചും കുതിരപ്പട നടത്തിയ അവിശ്വസനീയ അശ്വമേധത്തിന് ഒടുവിൽ കടിഞ്ഞാൺ വീണു. കലാശപ്പോരാട്ടത്തിൽ ‘സൂപ്പ൪ ഈഗ്ൾസ്’ നൈജീരിയക്കു മുന്നിൽ ഏകപക്ഷീയമായി കീഴടങ്ങിയ വിസ്മയക്കുതിപ്പിന് അന്ത്യം കുറിച്ചെങ്കിലും കാൽപന്തുകളിയുടെ നെറുകയിൽ കൊച്ചുരാജ്യം ഇടമുറപ്പിച്ചു.
ജൊഹാനസ്ബ൪ഗിലെ ലോകകപ്പ് വേദി സോക്ക൪ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കളിയുടെ 40ാം മിനിറ്റിൽ സൺഡേ എംബയുടെ ഗോളിലൂടെയാണ് സൂപ്പ൪ ഈഗ്ൾസ് 19 വ൪ഷത്തെ ഇടവേളക്കു ശേഷം കിരീടം തിരിച്ചുപിടിച്ചത്. കൊമ്പുകുലുക്കി കുതിച്ച ബു൪കിനോയെ പേടിയോടെ നേരിട്ട നൈജീരിയക്ക് ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ ചെൽസിയുടെ താരങ്ങളായ ജോൺ ഒബി മൈക്കലും വിക്ട൪ മോസസും അടങ്ങിയ താരനിര ചേ൪ന്നാണ് വിജയമൊരുക്കിയത്. ബു൪കിനയുടെ മുന്നേറ്റങ്ങൾക്ക് തടയൊരുക്കി വിയ൪ത്ത ആദ്യ പകുതി പിന്നിടുംമുമ്പ് മോസസിൻെറ നീക്കത്തിലൂടെ സൺഡേ എതി൪വല കുലുക്കി ഈഗ്ൾസിന് കളിയിൽ മേധാവിത്വം നൽകി. രണ്ടാം പകുതിയിൽ പ്രതിരോധക്കോട്ടക്ക് വീര്യം കൂട്ടിയാണ് ഈഗ്ൾസ് കളിതന്ത്രം മെനഞ്ഞത്. ബു൪കിനയുടെ സൂപ്പ൪ താരം ജൊനാതൻ പിട്രോയ്പക്ക് ലക്ഷ്യം കാണാനാവാതെ പിഴച്ചപ്പോൾ ഗോളടി യന്ത്രം അലയ്ൻ ട്രാവോറിന് കളത്തിലിറങ്ങാൻ കഴിഞ്ഞില്ല.
19 വ൪ഷത്തിനു ശേഷം നൈജീരിയൻ മണ്ണിലേക്ക് നാഷൻസ് കിരീടമെത്തുമ്പോൾ കോച്ച് സ്റ്റീഫൻ കേഷിയുടെ വിജയമാണിത്. കളിക്കാരനായും കോച്ചായും നാഷൻസ് ഗോൾഡ്മെഡൽ മാറിലണിയുന്ന രണ്ടാമനായി ഈ മുൻ നൈജീരിയൻ താരം മാറി. ഈജിപ്തിൻെറ മഹ്മൂദ് അൽജൗഹരിയാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയ ഏക ഫുട്ബാള൪. 1994ൽ നൈജീരിയ അവസാനമായി നാഷൻസ് ചാമ്പ്യന്മാരായ ടീമിനൊപ്പം കേഷിയും ഡിഫൻഡറായുണ്ടായിരുന്നു. ഇതോടെ ബ്രസീലിൽ നടക്കുന്ന ഫിഫ കോൺഫെഡറേഷൻ കപ്പിലും നൈജീരിയ യോഗ്യത നേടി. ലോകയൂറോപ്യൻ ചാമ്പ്യൻ സ്പെയ്ൻ, കോപ ചാമ്പ്യൻ ഉറുഗ്വായ്, തഹിതി എന്നിവ൪ക്കൊപ്പമാണ് ഈഗ്ൾസ് മത്സരിക്കുക.

* * * * * *
ലോകം വെട്ടിപ്പിടിച്ച ആവേശമായിരുന്നു ഞായറാഴ്ച അ൪ധരാത്രിയിലും ബു൪കിനഫാസോയിലെ തെരുവുകൾക്ക്. ആഫ്രിക്കൻ നാഷൻസ് കപ്പ് കിരീട പോരാട്ടത്തിൽ തങ്ങളുടെ ടീം തോറ്റെങ്കിലും ഇതാദ്യമായി ഒരു വലിയ ചാമ്പ്യൻഷിപ്പിൻെറ ഫൈനൽവരെയെത്തിയ കളിക്കാരെ നാട്ടുകാ൪ നെഞ്ചേറ്റി. സോക്ക൪ സിറ്റിയിൽ അവസാന വിസിൽ മുഴങ്ങിയതോടെ കപ്പ് കൈവിട്ടതിൽ നിരാശരായ കളിക്കാരെപ്പോലും അമ്പരപ്പിച്ചു ഗാലറിയിലെ കാണികളുടെ ആവേശം. കുമ്മായവര കടന്നെത്തിയ ബെൽജിയക്കാരൻ കോച്ച് പോൾ പുടിനും ‘ചാമ്പ്യൻ’ പരിശീലകൻെറ വീ൪പ്പുമുട്ടൽ. ഇതോടെ കളിക്കാരും നിരാശ മറന്നു. വൻകരയുടെ ചാമ്പ്യൻ പട്ടം ഒരുഗോളിന് അടിയറവു പറഞ്ഞെങ്കിലും ഒന്നുമില്ലായ്മയിൽനിന്ന് ഇതുവരെയെത്തിയല്ലോ എന്നായി ആശ്വാസം.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിരാശജനകമായ റെക്കോഡിനിടയിലാണ് ബു൪കിന രണ്ടും കൽപിച്ച് നാഷൻസ് കപ്പിനായി ദക്ഷിണാഫ്രിക്കയിലെത്തുന്നത്. ആഫ്രിക്കൻ യോഗ്യതാ റൗണ്ടിൽ ഗ്രൂപ് ‘ഇ’യിൽ രണ്ട് കളിയും തോറ്റ് അവസാന സ്ഥാനക്കാരായ ബു൪കിനയെ എഴുതിത്തള്ളിയവ൪ക്കെല്ലാം ദക്ഷിണാഫ്രിക്കയിൽ പിഴച്ചു. നാഷൻസ് കപ്പിൽ നൈജീരിയ, നിലവിലെ ചാമ്പ്യൻ സാംബിയ, ഇത്യോപ്യ എന്നിവ൪ക്കൊപ്പം ‘സി’ ഗ്രൂപ്പിലായിരുന്നു സ്ഥാനം. ആദ്യ കളിയിൽ നൈജീരിയക്കുമുന്നിൽ സമനില. പിന്നാലെ, ഇത്യോപ്യയെ 40ത്തിന് കീഴടക്കിയവ൪ തൊട്ടുപിന്നാലെ സാംബിയയെ സമനിലയിൽ (00) ഞെട്ടിച്ചു. മൂന്ന് കളിയിൽ ഒരു ജയവുമായി ഗ്രൂപ് ചാമ്പ്യന്മാ൪. നൈജീരിയ രണ്ടാം സ്ഥാനത്ത്. ക്വാ൪ട്ടറിൽ ഇമ്മാനുവൽ അഡബൊയറിൻെറ ടോഗോയെ 10ത്തിനും സെമിയിൽ സൂപ്പ൪ താരങ്ങളടങ്ങിയ ഘാനയെ പെനാൽറ്റി ഷൂട്ടൗട്ടിലും (43) അട്ടിമറിച്ച് ആദ്യമായി ഫൈനലിലെത്തി.
1978ൽ ആദ്യമായി നാഷൻസ് കപ്പിൽ കളിച്ച ബു൪കിനോയുടെ ഏക നേട്ടം 1998ൽ ആതിഥ്യം വഹിച്ചപ്പോൾ സെമിയിലെത്തിയെന്നതാണ്. ഒടുവിലാണ് ഫൈനൽ വരെയെത്തിയ ക്ളാസിക് പ്രകടനവുമായി പുതുശക്തിയുടെ വരവേൽപ്. നെറ്റിപ്പട്ടമായി മിഡ്ഫീൽഡ൪ പിട്രോയ്പക്ക് ടൂ൪ണമെൻറിൻെറ മികച്ച താരമെന്ന പദവിയും.
വാഹനങ്ങളുടെ ഹോൺ മുഴക്കിയും പടക്കംപൊട്ടിച്ചും വ൪ണങ്ങൾ വിതറിയും രാത്രിയെ പകലാക്കിയ ബു൪കിനയിലെ ആരാധക൪ തങ്ങളുടെ ഹീറോകൾക്ക് വൻ വരവേൽപ്പൊരുക്കാൻ കാത്തിരിക്കുകയാണെന്ന് വിളിച്ചുപറഞ്ഞത് കൊച്ചുരാജ്യത്തിൻെറ പ്രസിഡൻറ് ബ്ളെയ്സ് കമ്പാവോ൪. അ൪ഹിച്ചതായിരുന്നു ടീമിൻെറ കുതിപ്പെന്ന് ക്യാപ്റ്റൻ ചാൾസ് കബോറെയും കോച്ച് പോൾ പുടും അടിവരയിടുന്നു. ഫിഫ റാങ്കിങ്ങിൽ 92ലുള്ള ബു൪കിനക്ക്, ലോകകപ്പ് യോഗ്യതാ മത്സരച്ചൂടിലേക്ക് വീണ്ടും മടങ്ങിയെത്തുമ്പോൾ നാഷൻസിലെ വിസ്മയക്കുതിപ്പ് പിൻബലമേകുമോയെന്നാണ് ഇനിയുള്ള ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story