ലീഗ് പഞ്ചായത്ത് കമ്മിറ്റിയില്‍ സംഘര്‍ഷം
text_fieldsകാഞ്ഞിരപ്പള്ളി: മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയിൽ സംഘ൪ഷം. ഞായറാഴ്ച വൈകുന്നേരം നടന്ന യോഗത്തിൽ അംഗങ്ങൾ കൈയാങ്കളിയിലേക്ക് കടക്കുമെന്നു വന്നതോടെ യോഗം പിരിച്ചുവിട്ടു. ഡിസംബ൪ 21ന് വൈകുന്നേരം പൊൻകുന്നത്തു ചേ൪ന്ന ലീഗ് നിയോജക മണ്ഡലം കമ്മറ്റി സംഘ൪ഷത്തെ തുട൪ന്ന് പിരിച്ചുവിട്ടിരുന്നു.
ഭരണ നേതൃത്വത്തിലുള്ള ചിലരുടെ ക്രമവിരുദ്ധ ഇടപെടലുകളെക്കുറിച്ച് ചോദ്യം ചെയ്തതാണ് രണ്ടു തവണയും പ്രശ്നം സൃഷ്ടിച്ചത്. പൊൻകുന്നത്ത് കസേരയേറാണ് നടന്നതെങ്കിൽ ഇത്തവണ കസേര കൊണ്ട് അടിക്കാനുള്ള ശ്രമമാണ് ഉണ്ടായത്.
സംസ്ഥാന നി൪വാഹക സമിതിയിലേക്ക് കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത വി.എസ്. അജ്മൽഖാന് സ്വീകരണം നൽകുന്നതായിരുന്നു യോഗത്തിലെ മുഖ്യഅജണ്ട. സ്വീകരണം നൽകിയ ശേഷം ആശംസാപ്രസംഗം നടത്തുന്നതിനിടെ ഒരംഗം പഞ്ചായത്ത് കമ്മറ്റിയിൽ പോലും അംഗമല്ലാത്ത സംസ്ഥാന നി൪വാഹക സമിതിയംഗത്തിന് സ്വീകരണം നൽകിയത് വിമ൪ശിച്ചു. പ്രാദേശിക നേതാവ് നടത്തുന്ന ക്രമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്യുകയും ചെയ്തു. തുട൪ന്നാണ് പ്രസംഗിച്ചു കൊണ്ടിരുന്ന അംഗത്തെ കസേരകൊണ്ട് അടിക്കാൻ ശ്രമിക്കുകയും ഇയാളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തത്. നടപടിയെ മറ്റൊരംഗം ചോദ്യംചെയ്തതോടെ യോഗത്തിൽ പങ്കെടുത്തവ൪ ഇരുചേരിയിലായി. തുട൪ന്നുണ്ടായ ബഹളം കേട്ട് നൈനാ൪ പള്ളിയിൽ ഉണ്ടായിരുന്നവരും സമീപവാസികളും തടിച്ചുകൂടിയതോടെയാണ് ഇവ൪ പിരിഞ്ഞുപോയത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പിൻെറ കീഴിൽ കാഞ്ഞിരപ്പള്ളിയിൽ അടുത്തനാളിൽ പ്രവ൪ത്തിച്ചു തുടങ്ങിയ കോച്ചിങ് സെൻററിൽ ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങളാണ് ജില്ലാ കമ്മിറ്റി മുതൽ പഞ്ചായത്ത് കമ്മിറ്റി വരെയുള്ള യോഗങ്ങളിലെ ച൪ച്ചാവിഷയം. ഏതാനം ചില൪ പണം വാങ്ങി നിയമനങ്ങൾ നടത്തുന്നതും ഉദ്യോഗസ്ഥ൪ക്ക് സ്ഥലംമാറ്റം സംഘടിപ്പിച്ച് നൽകുന്നതും യോഗങ്ങളിൽ രൂക്ഷ വിമ൪ശത്തിന് ഇടയാക്കുന്നുണ്ട്.
ഇവക്ക് മറുപടി നൽകാൻ കഴിയാതെ വരുമ്പോഴാണ് യോഗം സംഘ൪ഷത്തിലേക്ക് എത്തുന്നത്. ഇതോടെ യോഗം പിരിച്ചുവിടുമെന്നതിനാൽ വിമ൪ശങ്ങൾക്ക് മറുപടി നൽകാതെ രക്ഷപ്പെടാൻ കഴിയും. അടുത്ത കമ്മിറ്റിക്കു മുമ്പായി ഇരു വിഭാഗങ്ങളും രഹസ്യമായി ഒത്തുതീ൪പ്പിൽ എത്തുകയാണ് പതിവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.