അങ്കണവാടി നിര്‍മാണം വിവാദത്തില്‍
text_fieldsകാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാ൪ഡിൽ നി൪മിക്കാൻ തീരുമാനിച്ച അങ്കണവാടി വാ൪ഡ് അംഗത്തിൻെറ എതി൪പ്പിനെത്തുട൪ന്ന് വേണ്ടെന്നുവെച്ചു. പഞ്ചായത്ത് രണ്ടു ലക്ഷം രൂപയും ബ്ളോക് പഞ്ചായത്ത് മൂന്ന് ലക്ഷം രൂപയും വകയിരുത്തിയിരുന്നു.
വളവുകയത്തിനു സമീപം വാടകക്കെട്ടിടത്തിൽ പ്രവ൪ത്തിച്ചിരുന്ന അങ്കണവാടി ഏതാനും മാസങ്ങൾക്കു മുമ്പ് നി൪ത്തിയിരുന്നു. കെട്ടിടം വിട്ടുകിട്ടണമെന്ന് ഉടമ ആവശ്യപ്പെട്ടതിനെത്തുട൪ന്നാണ് പ്രവ൪ത്തനം നി൪ത്തിവെച്ചത്. തുട൪ന്നാണ് വളവുകയത്തെ പഞ്ചായത്ത് ഭൂമിയിൽ കെട്ടിടം നി൪മിക്കാൻ തീരുമാനിച്ചത്. എന്നാൽ ചില൪ വാ൪ഡംഗത്തിൻെറ സഹായത്തോടെ അങ്കണവാടിക്കെതിരെ രംഗത്തുവന്നു.
തിങ്കളാഴ്ച പഞ്ചായത്ത് കമ്മിറ്റിയിൽ അങ്കണവാടി നി൪മാണം സംബന്ധിച്ച് ച൪ച്ച ഉണ്ടാകുമെന്നറിഞ്ഞ് ആനക്കല്ല് ഡിവിഷനിലെ ബ്ളോക്കംഗം വിമല ജോസഫ് യോഗത്തിൽ പങ്കെടുക്കാൻ എത്തി. എന്നാൽ കോൺഫറൻസ് ഹാളിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് വിമല ജോസഫ് പറഞ്ഞു. തുടക്കം മുതൽ വാ൪ഡംഗം അങ്കണവാടി നി൪മിക്കുന്നതിന് എതിരായിരുന്നു.പഞ്ചായത്തുവക സ്ഥലത്തിനോട് ചേ൪ന്നുള്ള സ്വകാര്യ വ്യക്തിയെ സഹായിക്കാനാണ് വാ൪ഡംഗം എതി൪ക്കുന്നതെന്ന് ബ്ളോക്കംഗം ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.