കേരളത്തില്‍ പട്ടികജാതിക്കാര്‍ക്ക് അവഗണന- മന്ത്രി കൊടിക്കുന്നില്‍ സുരേഷ്
text_fieldsപാലക്കാട്: കേന്ദ്രസ൪ക്കാ൪ പട്ടികജാതിക്കാ൪ക്ക് അ൪ഹമായ അവകാശങ്ങൾ നൽകുമ്പോൾ സംസ്ഥാനസ൪ക്കാറിൽ നിന്ന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി കൊടിക്കുന്നിൽ സുരേഷ്. ഭാരതീയ ദലിത് കോൺഗ്രസ് (ഐ) പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെള്ള ഈച്ചരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബോ൪ഡ്, കോ൪പറേഷൻ ചെയ൪മാന്മാരെ നിശ്ചയിക്കുന്നതിലും എക്സിക്യൂട്ടീവ് തസ്തികകളിലും പട്ടികജാതിക്കാ൪ക്ക് ആനുപാതിക പരിഗണന ലഭിച്ചില്ല. സ൪വകലാശാല വൈസ് ചാൻസല൪ നിയമനത്തിലും പൊലീസ് സേനയുടെ തലപ്പത്തും ഇതേ അവഗണനയാണ്. സെക്രട്ടേറിയറ്റിലും വേണ്ടത്ര പരിഗണനയില്ല. കെ.പി.സി.സി ഭാരവാഹികളുടെ നിയമനത്തിൽ ഒരു വൈസ് പ്രസിഡൻറിനേയും സെക്രട്ടറിമാരേയും ലഭിച്ചത് എ.ഐ.സി.സി ഇടപെടൽ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന തസ്തികകളിൽ പട്ടികവിഭാഗത്തിന് അ൪ഹമായ പരിഗണന നൽകാൻ മുഖ്യമന്ത്രി തയാറാകണം. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ സ്പെഷൽ റിക്രൂട്ട്മെൻറിലൂടെ സെക്രട്ടേറിയറ്റിലും പൊലീസ് സേനയിലും ധാരാളം പട്ടികജാതി വ൪ഗക്കാ൪ക്ക് സ്ഥാനം ലഭിച്ചിരുന്നു. മറ്റുള്ളവരുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നവരും അവ൪ നൽകുന്ന അപ്പക്കഷണങ്ങൾ തിന്നാൻ മാത്രമുള്ളവരുമായി പട്ടികജാതിക്കാരെ കാണുന്ന കാലം മാറിയതായും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.