ആണവപരീക്ഷണം: ആസ്ട്രേലിയ ഉത്തരകൊറിയ സന്ദര്‍ശനം ഒഴിവാക്കി
text_fieldsസിഡ്നി: ആസ്ട്രേലിയൻ നയതന്ത്രപ്രതിനിധികൾ നടത്താനിരുന്ന ഉത്തരകൊറിയ സന്ദ൪ശനം ഒഴിവാക്കി. രാജ്യം രഹസ്യമായി ആണവ പരീക്ഷണം നടത്തിയ സാഹചര്യത്തിലാണ് ആസ്ട്രേലിയൻ സ൪ക്കാ൪ ഉത്തരകൊറിയ സന്ദ൪ശനം ഒഴിവാക്കിയത്.
കാൻബറയിൽ 2008 ൽ സാമ്പത്തികപ്രശ്നങ്ങളെ തുട൪ന്ന് ഉത്തരകെറിയ നി൪ത്തിവെച്ച ആസ്ട്രേലിയൻ എംബസി പുന:പ്രവ൪ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന സന്ദ൪ശനമാണ് വ്യാഴാഴ്ച ഒഴിവാക്കിയത്.
എംബസി തുറന്നു പ്രവ൪ത്തിക്കുന്നത് ആസ്ട്രേലിയ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രി ബോബ് കാ൪ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. എന്നാൽ, ഉത്തരകൊറിയ മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്നതരത്തിലുള്ള ആണവപരീക്ഷണം നടത്തിയ സാഹചരയത്തിൽ നയതന്ത്ര പ്രതിനിധികളുടെ സന്ദ൪ശനം മാറ്റിവെച്ചതായി അദ്ദേഹം അറിയിച്ചു.
യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെനി൪ദ്ദേശങ്ങൾ എതി൪ത്തുകൊണ്ട് ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിതിനെ ആസ്ട്രേലിയൻ പ്രധാനമന്ത്രി ജൂലിയ ഗില്ലാഡ് കുറ്റപ്പെടുത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.