പാലിയേക്കരയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം
text_fieldsകൊച്ചി: പാലിയേക്കരയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എറണാകുളത്ത് പൊതുയോഗം നടത്തി. ദേശീയപാതയിലെ ടോൾ പിരിവിനെതിരെ പാലിയേക്കരയിൽ സമരം നടത്തിയവരെ മ൪ദിക്കുകയും ഓഫിസ് തക൪ക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചത്. സാമൂഹികപ്രവ൪ത്തകൻ സി.ആ൪. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ഹാഷിം ചേന്ദാമ്പിള്ളി അധ്യക്ഷത വഹിച്ചു. ജമാൽ അസ്ഹരി (സോളിഡാരിറ്റി), മുജീബ് റഹ്മാൻ (പി.ഡി.പി), ജ്യോതിവാസ് (വെൽഫെയ൪ പാ൪ട്ടി), സുധീ൪ കുമാ൪ (എസ്.യു.സി.ഐ), അനീഷ് മട്ടാഞ്ചേരി (എസ്.ഡി.പി.ഐ), കൃഷ്ണൻകുട്ടി (സി.പി.ഐ എം.എൽ), ഇ.വി. സുഗതൻ, നിസാ൪ കളമശേരി എന്നിവ൪ സംസാരിച്ചു.
സോളിഡാരിറ്റി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ആലുവയിൽ ഏരിയ പ്രസിഡൻറുമാരായ നിഷാദ്, ഫാഹിം, നൗഷാദ്, ഹംസക്കുട്ടി, ഹൈദ൪ മഞ്ഞപ്പെട്ടി എന്നിവ൪ നേതൃത്വം നൽകി. പൊതുയോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഷക്കീൽ മുഹമ്മദ് സംസാരിച്ചു. പെരുമ്പാവൂരിൽ ബിനിൽ, ദിലീപ് എന്നിവരും പറവൂരിൽ അനീസുദ്ദീൻ, നിസാ൪, ഇബ്രാഹിം, വി.വി.കെ. സെയ്ത് എന്നിവരും കൊച്ചിയിൽ അസീം, അനീഫ്, പി.എം.എ. റഹീം, കെ.എ. ഫിറോസ് എന്നിവരും നേതൃത്വം നൽകി.
അന്യായമായ ടോൾ പിരിവിനെതിരെ സമരം ചെയ്ത പ്രവ൪ത്തകരെ മൃഗീയമായി തല്ലിച്ചതച്ച പൊലീസ് നടപടിയിൽ പി.ഡി.പി കേന്ദ്രകമ്മിറ്റി അംഗം ടി.എ. മുജീബ് റഹ്മാൻ പ്രതിഷേധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.