മുഗള്‍ ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി നാളെ തുറക്കും
text_fieldsന്യൂദൽഹി: നയന മനോഹര കാഴ്ചയൊരുക്കി രാഷ്ട്രപതി ഭവനിലെ മൂഗൾ ഗാ൪ഡൻ നാളെ മുതൽ സന്ദ൪ശക൪ക്കായി തുറന്നുകൊടുക്കും. ഉദ്യാനോത്സവ് എന്ന് പേരിട്ട ഒരു മാസം നീളുന്ന പ്രദ൪ശനമാണ് ഒരുക്കിയിരിക്കുന്നത്. ഉദ്യാനോത്സവ് രാഷ്ട്രപതി പ്രണബ് മുഖ൪ജി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.
ഗാ൪ഡന്റെഈ വ൪ഷത്തെ ആശയം ആവിഷ്കരിച്ചിരിക്കുന്നത് വെള്ളയും മഞ്ഞയും നിറത്തിലുള്ള സൂര്യകാന്തി പൂക്കൾ കൊണ്ടാണ്. പൂത്തുനിൽക്കുന്ന വൈവിധ്യമാ൪ന്ന ലില്ലി ചെടികളും 15 ഏക്ക൪ വരുന്ന പൂന്തോട്ടത്തിൽ സന്ദ൪ശകരെ കാത്തുനിൽക്കുന്നുണ്ട്.
ആയിരക്കണക്കിനു പേ൪ സന്ദ൪ശിക്കുന്ന രാഷ്ട്രപതി ഭവനിലെ ഈ പൂന്തോട്ടത്തിന്റെനവീകരണ പ്രവ൪ത്തനങ്ങൾ ആഗസ്തിലാണ് തുടങ്ങിയത്. 154 ജോലിക്കാ൪ ആറു മാസമായി നവീകരണ പ്രവൃത്തികൾ നടത്തി വരികയായിരുന്നു.
ബോൺസായി ഗാ൪ഡനിൽ 250 വ്യത്യസ്തമായ ബോൺസായി തൈകളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. 33 ആയു൪വേദ സസ്യങ്ങൾ ഹെ൪ബൽ ഗാ൪ഡനിലും ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 12.30 മുതൽ 4 വരെയാണ് പ്രവേശനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.