കടത്തുസര്‍വീസ് നിലച്ചത് നാട്ടുകാരെ വലയ്ക്കുന്നു
text_fieldsപരവൂ൪: വിദ്യാ൪ഥികളടക്കം നിലവധിയാളുകൾ ദിനേന ആശ്രയിച്ചിരുന്ന കടത്തുസ൪വീസ് നിലച്ചത് നാട്ടുകാ൪ക്ക് ദുരിതമാകുന്നു. പരവൂ൪ തെക്കുംഭാഗം നേരുകടവിൽനിന്ന് പൂതക്കുളം പഞ്ചായത്തിലെ കലയ്ക്കോട്ടേക്കുള്ള പൊതുമരാമത്തിൻെറ കടത്താണ് ഒരാഴ്ചയിലധികമായി നിലച്ചത്. തെക്കുംഭാഗം പ്രദേശത്തുനിന്ന് കലയ്ക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തിലും പൂതക്കുളം ഹയ൪സെക്കൻഡറി സ്കൂൾ അടക്കമുള്ള സ്ഥലങ്ങളിലും എളുപ്പത്തിലും ചുരുങ്ങിയ ചെലവിലും എത്തിച്ചേരാൻ കടത്ത് സഹായിച്ചിരുന്നു. ഇടവ നടയറ കായലിൻെറ ഭാഗമായുള്ള കിളിമുക്കം കായലിലാണ് കടത്ത്.
കടത്തുസ൪വീസ് നി൪ത്തിവെച്ചതിന് പൊതുമരാമത്ത് അധികൃത൪ കാരണമൊന്നും പറയുന്നില്ല. സ൪വീസ് നിലച്ചതിനെതുട൪ന്ന് ഇരുഭാഗത്തുമുള്ള നാട്ടുകാ൪ യാത്രക്ക് ഏറെ ബുദ്ധിമുട്ടുകയാണ്. പൂതക്കുളം, കലയ്ക്കോട് ഭാഗത്തുനിന്ന് തെക്കുംഭാഗത്തുള്ള പരവൂ൪ ഗവ. ഹയ൪സെക്കൻഡറി സ്കൂളിലെത്തുന്ന വിദ്യാ൪ഥികൾക്കും കടത്തുനിലച്ചത് ബുദ്ധിമുട്ടായിരിക്കുന്നു. ഈ പ്രദേശങ്ങളിലുള്ളവ൪ കാപ്പിൽ, വ൪ക്കല ഭാഗങ്ങളിലേക്ക് യാത്ര ചെയ്തിരുന്നത് കടത്തുവഴി തെക്കുംഭാഗത്തെത്തി ബസിനെ ആശ്രയിച്ചായിരുന്നു. ഇത് നിലച്ചതോടെ ബസ് മാ൪ഗം കലയ്ക്കോട് ഭാഗത്തുനിന്നും തെക്കുംഭാഗം വരെ എത്തണമെങ്കിൽ പതിമൂന്നോളം കിലോമീറ്റ൪ ബസ്യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. ഇതുമൂലം ഏറെ സമയനഷ്ടത്തിനുപുറമെ പണച്ചെലവും കൂടുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.