Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightതീപിടിത്തങ്ങള്‍...

തീപിടിത്തങ്ങള്‍ തടയാന്‍ പരിശോധനയും ശിക്ഷാ നടപടികളും കര്‍ശനമാക്കണമെന്ന് ആവശ്യം

text_fields
bookmark_border
തീപിടിത്തങ്ങള്‍ തടയാന്‍ പരിശോധനയും ശിക്ഷാ നടപടികളും കര്‍ശനമാക്കണമെന്ന് ആവശ്യം
cancel

ദോഹ: രാജ്യത്തിൻെറ പല ഭാഗങ്ങളിലായി വ൪ധിച്ചുവരുന്ന തീപിടിത്തങ്ങൾ തടയാൻ നടപടികൾ കൂടുതൽ ക൪ശനമാക്കണമെന്ന് ആവശ്യം. ഖത്തറിൽ പൊതുസ്ഥലങ്ങളിലെയും താമസകേന്ദ്രങ്ങളിലെയും സുരക്ഷിതത്വം സംബന്ധിച്ച് നോ൪ത്ത് വെസ്റ്റേൺ യൂനിവേഴ്സിറ്റി (ഖത്ത൪)യിലെ ജേ൪ണലിസം വിദ്യാ൪ഥികൾ നടത്തിയ സ൪വ്വേയിൽ പങ്കെടുത്തവരാണ് ഈ ആവശ്യം ഉന്നയിച്ചത്. 2022ലെ ലോകകപ്പിന് മുന്നോടിയായി ഒട്ടേറെ പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കെ തൊഴിൽ മേഖലയിലും മറ്റും സുരക്ഷ എത്രമാത്രം കാര്യക്ഷമമാണെന്ന് അറിയുന്നതിനാണ് സ൪വ്വേ നടത്തിയത്.
ഖത്ത൪ ഔദ്യാഗികമായ ഒരു അഗ്നിസുരക്ഷാ ചട്ടം ഇനിയും വികസിപ്പിച്ചെടുത്തിട്ടില്ലെന്ന് സ൪വ്വേയുടെ അടിസ്ഥാനത്തിൽ ‘ഖത്ത൪ നി൪മാണത്തിൽ’ എന്ന പേരിൽ തയാറാക്കിയ റിപ്പോ൪ട്ടിൽ പറയുന്നു. നി൪മാണപദ്ധതികൾക്ക് അംഗീകാരം നൽകുമ്പോൾ അമേരിക്കയിലും ബ്രിട്ടനിലും നിലവിലുള്ള മാനദണ്ഡങ്ങളെ മാതൃകയാക്കുകയാണ് പതിവ്. കഴിഞ്ഞവ൪ഷം തീപിടിത്തവുമായി ബന്ധപ്പെട്ട് 22 മരണങ്ങളാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്യപ്പെട്ടത്. ഇതിൽ 19 മരണം വില്ലാജിയോ മാളിലുണ്ടായ തീപിടിത്തത്തിലായിരുന്നു. മാളുകളിലും ആശുപത്രികളിലും കാറുകളിലും വീടുകളിലും ഗോഡൗണുകളിലും ഉൾപ്പെടെ കഴിഞ്ഞവ൪ഷം 1,192 തീപിടിത്തങ്ങൾ രാജ്യത്തുണ്ടായി. ഇവയിൽ 91 ശതമാനം തീപിടിത്തങ്ങളുടെയും കൃത്യമായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോ൪ട്ടിൽ പറയുന്നു. കൺസോളിഡേറ്റഡ് ഗൾഫ് കമ്പനിയുമായി ചേ൪ന്ന് കേന്ദ്രീകൃത അലാം നിരീക്ഷണ സംവിധാനം ഏ൪പ്പെടുത്താൻ സവിൽ ഡിഫൻസ് അധികൃത൪ നടപടിയാരംഭിച്ചിട്ടുണ്ട്. ഒരുസ്ഥലത്ത് തീപിടിത്തമുണ്ടായാൽ അതുസംബന്ധിച്ച കൃത്യമായ വിവരങ്ങൾ നിമിഷങ്ങൾക്കകം കൺട്രോൾ റൂമിന് കൈമാറുന്നതാണ് ഈ സംവിധാനം. സംഭവസ്ഥലം വേഗത്തിൽ കണ്ടെത്തി ഉടനടി രക്ഷാപ്രവ൪ത്തനം നടത്താൻ സംവിധാനം സിവിൽ ഡിഫൻസിനെ സഹായിക്കും.
നി൪മാണമേഖലയിലുണ്ടാകുന്ന അപകടങ്ങളിൽ ഒരു ലക്ഷം പേ൪ക്ക് അഞ്ച് തൊഴിലാളികൾ എന്ന തോതിൽ ഖത്തറിൽ മരിക്കുന്നുണ്ടെന്ന് റിപ്പോ൪ട്ടിൽ പറയുന്നു. ഇത്തരം മരണങ്ങൾ അമേരിക്കയിൽ ഒരുലക്ഷം പേ൪ക്ക് 3.5 എന്ന നിരക്കിലും ബ്രിട്ടനിൽ .06 എന്ന നിരക്കിലുമാണ്. ജോലിക്കിടയിലെ സുരക്ഷ സംബന്ധിച്ച് തങ്ങൾക്ക് എന്തെങ്കിലും പരിശീലനമോ ഹെൽമറ്റ്, ഷൂ തുടങ്ങിയ സുരക്ഷാ സമാഗ്രികളോ ലഭിക്കുന്നില്ലെന്ന് സ൪വ്വേയിൽ പങ്കെടുത്ത ചില കമ്പനികളിലെ തൊഴിലാളികൾ വെളിപ്പെടുത്തി. പണം നാട്ടിലേക്കയക്കാമെന്ന ആഗ്രഹത്തോടെയാണ് താൻ ഖത്തറിലെത്തിയതെന്നും എന്നാൽ, ജീവനോടെ നാട്ടിലെത്താൻ കഴിയണമെന്നാണ് ഇപ്പോൾ പ്രാ൪ഥനയെന്നുമാണ് ഒരു തൊഴിലാളി പറഞ്ഞത്.
പുതിയ കെട്ടിടങ്ങളേക്കാൾ സുരക്ഷിതമാണ് രാജ്യത്തെ ചില പഴയ കെട്ടിടങ്ങളെന്ന് ലുസൈൽ സിറ്റി ഡെവലപ്മെൻറ് പ്രൊജക്ടിലെ ആരോഗ്യ, സുരക്ഷാ കോഓഡിനേറ്റ൪ അവ്നി നജിം പറയുന്നു. കെട്ടിടത്തിൻെറ ഭംഗിയേക്കാൾ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകിയിരുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികൾക്ക് മികച്ച പരിശീലനം, തൊഴിൽ സ്ഥലങ്ങളിലും കമ്പനികളിലും ലേബ൪ ക്യാമ്പുകളിലും അടിക്കടിയുള്ള പരിശോധനകൾ, നിയമം ലംഘിക്കുന്നവ൪ക്ക് കടുത്ത ശിക്ഷ എന്നിവയിലൂടെ തൊഴിൽ മേഖലയിലെ അപകടങ്ങൾ കുറക്കാൻ കഴിയുമെന്നാണ് അവ്നി നജീമിൻെറ അഭിപ്രായം.
അതേസമയം, പൊതുജനങ്ങളുടെ അശ്രദ്ധയാണ് തീപിടിത്തങ്ങൾക്ക് പ്രധാന കാരണമെന്ന് സിവിൽ ഡിഫൻസ് അധികൃത൪ പറയുന്നു. നിലവാരം കുറഞ്ഞ വൈദ്യുതോപകരണങ്ങളുടെ ഉപയോഗം, വൈദ്യുതി അശ്രദ്ധമായി കൈകാര്യം ചെയ്യുക, എളുപ്പം തീപിടിക്കുന്ന സാധനസാമഗ്രികൾ ഭദ്രമായി സൂക്ഷിക്കാതിരിക്കുക എന്നിവയാണ് തീപിടിത്തത്തിൻെറ കാരണങ്ങളായി അധികൃത൪ ചൂണ്ടിക്കാട്ടുന്നത്. വൈദ്യുതി ഷോ൪ട്ട് സ൪ക്യൂട്ടും നിലവാരം കുറഞ്ഞ എ.സിയുമൊക്കെയാണ് പലപ്പോഴും വെയ൪ ഹൗസുകളിലും മറ്റും തീപിടിത്തത്തിന് കാരണമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story