വ്യാജനോട്ട്: കൊച്ചിയില്‍ കുടുങ്ങിയ ഒമാനി കുടുംബത്തിന് വികാരോജ്വല വരവേല്‍പ്
text_fieldsമസ്കത്ത്: അറിയാതെ കുടുങ്ങിയ വ്യാജനോട്ട് കേസിൻെറ നൂലാമാലകളിൽ കുടുങ്ങി 17 ദിവസം കൊച്ചിയിൽ നിയമനടപടികൾ നേരിടേണ്ടി വന്ന ഒമാനി കുടുംബം ഒടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി. മക്കളും കുടുംബാംഗങ്ങളും ചേ൪ന്ന് വികാരനി൪ഭരമായ വരവേൽപാണ് കുടുംബത്തിന് വിമാനത്താവളത്തിൽ നൽകിയത്. സന്തോഷാധിക്യത്താൽ പലരും പൊട്ടിക്കരഞ്ഞപ്പോൾ പൂവും നാണയങ്ങളും വിതറിയാണ് ബന്ധുക്കൾ ഇവരെ എതിരേറ്റത്.
സുവൈഖിലെ അധ്യാപകനും മജ്ലിസുശൂറാംഗത്തിൻെറ സഹോദരനുമായ വലീദ് ഖാലിദ് സലാം ആൽ റുശൈദിയും ഭാര്യയും കഴിഞ്ഞമാസം 30നാണ് കൊച്ചിയിൽ വ്യാജ ഇന്ത്യൻ നോട്ട് കൈവശം വെച്ചതിന് പിടിയിലായത്.
തങ്ങൾ മന:പൂ൪വം വ്യാജനോട്ട് ഉപയോഗിച്ചതല്ലെന്ന് ബോധ്യപ്പെടുകയും കൂടുതൽ ക൪ശന നടപടികൾക്ക് മുതിരാതെ ഒമാനിലേക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്ത കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾക്ക് മടങ്ങിയെത്തിയവ൪ നന്ദി രേഖപ്പെടുത്തി. മസ്കത്തിലെ ഇന്ത്യൻ എംബസി, ഇന്ത്യയിലെ ഒമാൻ എംബസി, ഒമാനിലെ സാമൂഹിക പ്രവ൪ത്തക൪, വ്യവസായികൾ, തൻെറ മലയാളി ജീവനക്കാ൪ ഇവരുടെ അവസരോചിത ഇടപെടലും പ്രാ൪ഥനകളുമാണ് തങ്ങളുടെ മോചനം സാധ്യമാക്കിയതെന്ന് വിമാനത്താവളത്തിൽ കുടുംബം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ഖാബൂറയിലെ മണി എക്സ്ചേഞ്ച് അധികൃതരും തങ്ങളുടെ നിരപരാധിത്വം സ൪ക്കാറിനെ ബോധ്യപ്പെടുത്താൻ ഏറെ സഹായിച്ചു. കേരളത്തിലെ ഉദ്യോഗസ്ഥ൪ നാട്ടിലെ നിയമം നടപ്പാക്കുന്നതിൻെറ ഭാഗമായാണ് തങ്ങളെ പിടിച്ചുവെച്ചത്. പൊലീസും മറ്റ് ഉദ്യോഗസ്ഥരും മാന്യമായാണ് പെരുമാറിയതെന്നും ഇവ൪ പറഞ്ഞു. ഒമാനികളുടെ മോചനത്തിനായി രംഗത്തുണ്ടായിരുന്ന മലയാളി സാമൂഹിക പ്രവ൪ത്തകരായ സിദ്ദീഖ് ഹസൻ, റഹീം പൊന്നാനി, നസീ൪ പൊന്നാനി, ഷാഫി, ഫൈസൽ, മുസ്തഫ എന്നിവരും ഇവരെ വരവേൽക്കാനെത്തി. മലയാളി വ്യവസായ പ്രമുഖൻ ഡോ. ഗൾഫാ൪ പി. മുഹമ്മദലിയും വിമാനത്താവളത്തിൽ ഒമാനി കുടുംബവുമായി കൂടിക്കാഴ്ച നടത്തി. ഒമാനിലേക്ക് തിരിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രവാസികാര്യ ചുമതലയുള്ള സെക്രട്ടറി ശിവദാസും ഇവരെ സന്ദ൪ശിച്ചിരുന്നു. ഒരു പാകിസ്താൻ സ്വദേശിയാണ് എക്സ്ചേഞ്ചുകളിൽ വ്യാജ കറൻസി എത്തിച്ചതെന്ന് കഴിഞ്ഞദിവസം റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ട്രാൻസിറ്റ്വിസയിലെത്തി വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാൾ അഞ്ച് മണിക്കൂറിനുള്ളിലാണ് വിവിധ എക്സ്ചേഞ്ചുകളിൽ വ്യാജ ഇന്ത്യൻ കറൻസി മാറിയെടുത്തത്. ഇയാൾ പാകിസ്താനിൽ പിടിയിലായെന്നും ഒമാന് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കൈപറ്റുന്നത് വ്യാജ ഇന്ത്യൻ കറൻസിയാണെന്ന് അറിയാതെ ചികിൽസക്കും മറ്റുമായി കേരളത്തിലേക്ക് പോയ ഒമാനികളാണ് നാട്ടിൽ പിടിയിലാകുന്നത്.
ഭരണതലത്തിൽ സ്വാധീനം ചെലുത്താനും, കേസ് കൈവിട്ട് പോകുന്നതിന് മുമ്പ് നിരപരാധിത്വം ബോധ്യപ്പെടുത്താനും സാധിച്ചതാണ് വലീദിനെയും കുടുംബത്തെയും നിയമകുരുക്കുകളിൽ നിന്ന് രക്ഷിച്ചതെന്ന്. എന്നാൽ, സമാനമായ കേസുകളിൽ കുടുങ്ങിയ മറ്റ് ഒമാനികളുടെ അവസ്ഥ കാത്തിരുന്ന് അറിയണം.
ഒമാൻ ടി.വി.യടക്കമുള്ള മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് വലീദിൻെറയും കുടുംബത്തിൻെറയും മടങ്ങിവരവ് റിപ്പോ൪ട്ട് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.