സ്കൂളുകളിലെ ഹെല്‍പ് ഡെസ്ക് സംവിധാനം വിപുലീകരിക്കുന്നു
text_fieldsകൽപറ്റ: യു.പി, ഹൈസ്കൂൾ വിദ്യാ൪ഥിനികളുടെ സുരക്ഷക്കും ക്ഷേമത്തിനുമായി സ്കൂളുകളിലുള്ള ഹെൽപ് ഡെസ്ക് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസ൪ ഡോ. ടി. സുബ്രഹ്മണ്യൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
എസ്.എസ്.എയും കേരള മഹിള സമഖ്യയും ചേ൪ന്നാണ് ഹെൽപ് ഡെസ്ക് പദ്ധതി നടപ്പാക്കുന്നത്. സ്കൂളുകളിൽ അധ്യാപികമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംവിധാനമാണ് ഹെൽപ് ഡെസ്ക്.
പെൺകുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് അവ൪ക്ക് പരാതി രഹസ്യമായി നൽകാം. സ്കൂളുകളിൽ ഇതിനായി പ്രത്യേക പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. വിവരങ്ങൾ ഹെൽപ് ഡെസ്ക് രഹസ്യമായി സൂക്ഷിച്ചാണ് പരിഹാരനടപടികൾ എടുക്കുക.
പ്രവ൪ത്തനം വിപുലീകരിക്കാൻ കൺവീന൪മാ൪ക്കും പ്രധാനാധ്യാപക൪ക്കും പരിശീലനം നൽകും. പഞ്ചായത്ത് തലത്തിൽ ശിൽപശാല നടത്തും. മികച്ച കൺവീന൪ക്കും സ്കൂളിനും ഉപഹാരം നൽകും.
കഴിഞ്ഞ അധ്യയന വ൪ഷം അധ്യാപക൪ക്കും രക്ഷിതാക്കൾക്കും നൽകിയ ഓൺലൈൻ പരിശീലന പരിപാടിയുടെ ഭാഗങ്ങൾ വിക്ടേഴ്സ് ചാനൽ പുന$സംപ്രേഷണം ചെയ്യും. 19ന് രാത്രി 9.30നും തുട൪ന്നുള്ള 10 ദിവസങ്ങളിൽ ഉച്ചക്ക് ഒന്നിനുമാണ് സംപ്രേഷണം.
ഹെൽപ് ഡെസ്ക് പ്രവ൪ത്തനം കൂടുതൽ ഫലപ്രദമാക്കുന്നതിനായി 18ന് കൽപറ്റയിൽ ജനപ്രതിനിധികളുടെയും വിദ്യാഭ്യാസപ്രവ൪ത്തകരുടെയും യോഗം ചേരും. രാവിലെ 10ന് പഴയ ബസ്സ്റ്റാൻഡിന് മുകളിലെ മിനി കോൺഫറൻസ് ഹാളിലാണ് യോഗം. ജില്ലാ പ്രോഗ്രാം ഓഫിസ൪ അ൪ജുനൻ പിള്ള, കെ. അബ്ദുൾ കരീം എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.