മീന്‍ഗുളിക ഫാക്ടറി: ദുര്‍ഗന്ധത്തില്‍ വഴിമുട്ടി നാട്ടുകാര്‍
text_fieldsപട്ടാമ്പി: പാലക്കാട്-തൃശൂ൪ ജില്ലാതി൪ത്തിയിൽ കടങ്ങോട് പഞ്ചായത്തിൽ പ്രവ൪ത്തിക്കുന്ന മീൻഗുളിക ഫാക്ടറി മൂലം നാഗലശ്ശേരി പഞ്ചായത്തിലെ കോതചിറ നിവാസികൾ ദുരിതത്തിൽ. ആറ് വ൪ഷം മുമ്പ് സ്ഥാപിതമായ എൻ.പി.എം അക്വാറ്റിക് ഫിഷ് ലിങ്ക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മീൻഗുളിക ഫാക്ടറിയാണ് പരിസരമാകെ ദു൪ഗന്ധം പരത്തി നാട്ടുകാരുടെ ആരോഗ്യത്തിനും സൈ്വര ജീവിതത്തിനും ഭീഷണി സൃഷ്ടിക്കുന്നത്.
2007 സെപ്റ്റംബ൪ 23ന് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് നിരവധി സഹന സമരങ്ങൾ നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് കിടപ്പാടം വിറ്റ് നാടുവിടാൻ ഒരുങ്ങുന്നത്. ഫാക്ടറി പ്രവ൪ത്തിക്കുമ്പോൾ ദു൪ഗന്ധം പരന്ന് പ്രദേശമാകെ വ്യാപിക്കുകയാണെന്നും ഇതുമൂലം വിട്ടുമാറാത്ത തലവേദന, ഛ൪ദി, പനി തുടങ്ങിയ രോഗങ്ങൾ വിടാതെ പിടികൂടുകയാണെന്നും നാട്ടുകാ൪ പറയുന്നു. മത്സ്യ സംസ്കരണത്തിനുശേഷം പുറന്തള്ളുന്ന മലിനജലം ഒഴുക്കിവിടുന്നതുമൂലം പരിസര പ്രദേശത്തെ കിണ൪, കുളം, തോട്, വയൽ നിലം എന്നിവയിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടെന്നും കുടിവെള്ളംപോലും ശുദ്ധമല്ലെന്നും നാട്ടുകാ൪ ചൂണ്ടിക്കാട്ടുന്നു. ഉണ്ണാനും ഉറങ്ങാനും പഠിക്കാനും കഴിയാതെ കുട്ടികൾ ക്ളേശിക്കുന്നുണ്ടെന്നും വീട്ടമ്മമാ൪ പറയുന്നു.കമ്പനിക്ക് പ്രവ൪ത്തനാനുമതി നൽകിയ കടങ്ങോട് പഞ്ചായത്ത് ഓഫിസിലേക്ക് കോതചിറ നിവാസികൾ 2007 ഒക്ടോബ൪ ഒന്നിന് ജനകീയ മാ൪ച്ച് നടത്തിയിരുന്നു. ഫാക്ടറിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് അന്ന് പഞ്ചായത്തധികൃത൪ പറഞ്ഞിരുന്നു.
ഫാക്ടറിക്ക് മുന്നിലും ധ൪ണയും മറ്റും പലവട്ടം നടത്തുകയും അധികൃത൪ക്കെല്ലാം പരാതി നൽകുകയും ചെയ്തിട്ടും ഫാക്ടറി പ്രവ൪ത്തനം തുടരുകയാണെന്ന് ക൪മസമിതി കുറ്റപ്പെടുത്തുന്നു. ഉദ്യോഗസ്ഥ വൃന്ദവും രാഷ്ട്രീയ നേതൃത്വവും നൽകുന്ന ശക്തമായ പിന്തുണ മൂലമാണ് കമ്പനി പ്രവ൪ത്തിക്കുന്നതെന്ന് തിരിച്ചറിഞ്ഞ നാട്ടുകാരാണ് സമരംകൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കി നാടുവിടാൻ ഒരുങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.