മീറ്ററില്ലാതെ ഓട്ടോകള്‍; പരിശോധനക്ക് ആളില്ല
text_fieldsആലപ്പുഴ: ഓട്ടോറിക്ഷകളിൽ മീറ്റ൪ ഘടിപ്പിക്കണമെന്നാണ് ചട്ടമെങ്കിലും ജില്ലയിൽ ഓടുന്ന ഭൂരിഭാഗം ഓട്ടോകളിലും മീറ്ററില്ല. ഉണ്ടെങ്കിൽത്തന്നെ പ്രവ൪ത്തിക്കാറുമില്ല. പെ൪മിറ്റ് വ്യവസ്ഥയുടെ ഭാഗമായി മീറ്റ൪ ഘടിപ്പിക്കണമെന്ന് നി൪ദേശം ഉണ്ടെങ്കിൽ പെ൪മിറ്റ് ഉടമ അത് പാലിക്കണമെന്ന് ഹൈകോടതി കഴിഞ്ഞദിവസം നി൪ദേശിച്ചിരുന്നു. മോട്ടോ൪ വാഹനച്ചട്ടം അഞ്ചാം അധ്യായത്തിൽ 201 ാം ചട്ടം അനുസരിച്ച് മീറ്റ൪ ഘടിപ്പിക്കണമെന്ന് നി൪ദേശിക്കാൻ ആ൪.ടി.എക്ക് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ലീഗൽ മെട്രോളജി വിഭാഗം പരിശോധിച്ച് സീൽ ചെയ്ത് നൽകുന്ന മീറ്ററുകൾ ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഓട്ടോ പെ൪മിറ്റുകാ൪ക്കുണ്ട്. അതുനോക്കിയാണ് ആ൪.ടി.ഒ ഓഫിസിൽനിന്ന് പെ൪മിറ്റ് ലഭിക്കുന്നത്. സ്വകാര്യ ടാക്സി കാറുകൾക്കും മീറ്റ൪ ഘടിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കെയാണ് നിലവിൽ നിയമമുള്ള ഓട്ടോകളിൽ മീറ്ററുകൾ ഇല്ലാത്ത അവസ്ഥ. ആ൪.ടി ഓഫിസുകളിൽ വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പരിശോധനക്ക് തടസ്സമെന്ന് അധികൃത൪ പറഞ്ഞു. ജില്ലയിൽ ആറായിരത്തിലേറെ ഓട്ടോകൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ആലപ്പുഴ നഗരത്തിൽ 2000 ത്തോളം വരും. വാഹനങ്ങൾ പെരുകുന്നതിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണത്തിൽ വ൪ധനയില്ലാത്തതാണ് ഇത്തരത്തിലെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ തടസ്സം. അമിതജോലി ഭാരം മൂലം നട്ടം തിരിയുന്ന ആ൪.ടി ഓഫിസുകളിൽ ഓട്ടോ മീറ്റ൪ പരിശോധനക്ക് പ്രത്യേക പരിഗണന ഇല്ല. 1985 ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് ഇപ്പോഴും ഓഫിസുകളിൽ ജീവനക്കാരുടെ എണ്ണം. പെ൪മിറ്റിന് വേണ്ടി മാത്രം മീറ്റ൪ ഘടിപ്പിക്കുകയും പിന്നീട് പ്രവ൪ത്തിപ്പിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മീറ്ററുകളുടെ പ്രയോജനം ഉപഭോക്താവിന് കിട്ടാറില്ല. കായംകുളം നഗരത്തിലും ഓട്ടോകളിലെ മീറ്ററിന് നോക്കുകുത്തിയുടെ സ്ഥാനമാണ്. വ൪ഷന്തോറുമുള്ള ടെസ്റ്റിന് മാത്രം ഓ൪ക്കുന്ന ഉപകരണമായി മീറ്റ൪ മാറിയിരിക്കുകയാണ്. നഗര സ്റ്റാൻഡുകളിലെ ഓട്ടോകളൊന്നും ചെറിയ ഓട്ടം പോകാറില്ല. വിളിക്കുമ്പോൾത്തന്നെ സ്ഥലം ചോദിക്കും. നൽകേണ്ട തുക ഡ്രൈവ൪ പറയും. റെഡിയാണെങ്കിൽ മാത്രം കയറുക. ചെറിയ ഓട്ടോത്തിന് ആരെങ്കിലും വിളിച്ചാൽ പിറകിലെ ഓട്ടോകൾക്ക് നേരെ വിരൽ ചൂണ്ടലാണ് സ്ഥിരം പരിപാടി. കെ.എസ്.ആ൪.ടി.സി, റെയിൽവേ എന്നിവിടങ്ങളിലാണ് ഈ ദുസ്ഥിതി കൂടുതൽ. ടെസ്റ്റിന് മീറ്റ൪ ഹാജരാക്കുന്ന വണ്ടികൾ യാത്രക്കാരുമായി പോകുമ്പോൾ ഇവ പ്രവ൪ത്തിപ്പിക്കുന്നുണ്ടോയെന്ന പരിശോധന നടത്താനും കഴിയുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.