സമീര്‍ അസ്സാവിയുടെ നില ഗുരുതരം: യു.എന്‍ ആശങ്ക പ്രകടിപ്പിച്ചു
text_fieldsജറൂസലം: ഇസ്രായേൽ തടവറയിൽ കഴിയുന്ന സമീ൪ അസ്സാവി അടക്കമുള്ള ഫലസ്തീൻ തടവുകാരെ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ തലവൻ നവി പിള്ള. ഇസ്രായേൽ ജയിലിൽ 204 ദിവസമായി നിരാഹാരസമരം തുടരുന്ന അസ്സാവിയുടെ നില ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോ൪ട്ടുകളുണ്ടായിരുന്നു.
തടവറയിൽ കഴിയുന്നവരെ അടിയന്തരമായി മോചിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കരുതൽ തടങ്കൽ സംബന്ധിച്ചുള്ള ഇസ്രായേലിൻെറ നയങ്ങളിൽ പ്രതിഷേധിച്ച് താരീഖ് ഖാദൻ, ജാഫ൪ അസിദ്ദീൻ എന്നീ രണ്ടു ഫലസ്തീനികൾ 78 ദിവസമായി ജയിലിൽ നിരാഹാര സമരം തുടരുകയാണ്. സൈനിക കോടതിയുടെ ഉത്തരവുണ്ടെങ്കിൽ സംശയിക്കപ്പെടുന്നവരെ വിചാരണ കൂടാതെ അനിശ്ചിതമായി തടവിലിടാൻ ഇസ്രായേൽ നിയമം സൈനികരെ അനുവദിക്കുന്നുണ്ട്. ആറ് മാസത്തിലൊരിക്കൽ മാത്രമേ കോടതി ഉത്തരവ് പുന$പരിശോധിക്കുകയുള്ളൂ.
മൂന്നുപേരും മരണത്തോട് മല്ലിടുകയാണെന്നാണ് റിപ്പോ൪ട്ടുകൾ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരമുള്ള വിചാരണയും, കുറ്റം ചുമത്തലും, അവകാശങ്ങളും തടവുകാ൪ക്ക് ലഭ്യമാക്കണമെന്നും, അവരെ ഉടൻ മോചിപ്പിക്കണമെന്നും നവി പിള്ള ആവശ്യപ്പെട്ടു. ഇസ്രായേൽ തടവറയിൽ കഴിയുന്ന ആറുപേ൪ നിരാഹാര സമരത്തിലാണെന്ന് ഫലസ്തീൻ തടവുകാരെ പിന്തുണക്കുന്ന സംഘടന അദാമീ൪ വെളിപ്പെടുത്തി.
സമീ൪ അസ്സാവിയുടെ മോചനം ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങുന്നത്. മോചിപ്പിക്കപ്പെട്ടശേഷം നിബന്ധനകൾ ലംഘിച്ചു എന്ന കാരണം പറഞ്ഞ് ജൂലൈ 2012ന് അസ്സാവിയെ ഇസ്രായേൽ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.