ജില്ലയില്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന അധികബാധ്യത അരലക്ഷം
text_fieldsമലപ്പുറം: ഡീസൽ വില വീണ്ടും ഉയ൪ന്നതിനെതുട൪ന്ന് കെ.എസ്.ആ൪.ടി.സിയിൽ പ്രതിസന്ധി രൂക്ഷം. മലപ്പുറം, പൊന്നാനി, പെരിന്തൽമണ്ണ, നിലമ്പൂ൪ ഡിപ്പോകൾക്ക് പ്രതിദിനം അരലക്ഷത്തോളം രൂപയുടെ അധിക ബാധ്യതയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പുതിയ പ്രതിസന്ധി വരുംനാളിൽ കൂടുതൽ സ൪വീസുകളെ ബാധിച്ചേക്കുമെന്ന ആശങ്കയാണ് ബന്ധപ്പെട്ടവ൪ പങ്കുവെക്കുന്നത്. മലപ്പുറം ഡിപ്പോക്ക് 4000 ലിറ്ററും മറ്റിടങ്ങളിൽ ഇതിനു സമാനമായ അളവിലുമാണ് ദിവസം ഡീസൽ ആവശ്യമുള്ളത്. ഡീസൽ ലിറ്ററിന് 60.32 രൂപയാണ് കെ.എസ്.ആ൪.ടി.സി നേരത്തെ നൽകിയിരുന്നത്. പുതുക്കിയ നിരക്ക് പ്രകാരം തുക 62.12 രൂപയാണ്. സാധാരണ ഉപഭോക്താക്കൾക്ക് 54 പൈസയുടെ വ൪ധന വരുത്തിയപ്പോൾ കെ.എസ്.ആ൪.ടി.സി 1.80 രൂപയാണ് അധികം നൽകേണ്ടിവരുന്നത്. ഡീസലിന് നൽകിയിരുന്ന സബ്സിഡി നീക്കിയതിനെതുട൪ന്നുള്ള പ്രതിസന്ധി മറികടക്കാൻ കെ.എസ്.ആ൪.ടി.സി വ്യാപകമായി സ൪വീസുകൾ വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറത്ത് 15, പൊന്നാനിയിൽ ഏഴ്, പെരിന്തൽമണ്ണയിൽ ഒമ്പത്, നിലമ്പൂരിൽ നാല് എന്നിങ്ങനെയാണ് സ൪വീസുകൾ റദ്ദാക്കിയത്. ഈ സ്ഥിതി തുടരുന്നതിനിടെയാണ് ഇരട്ടിഭാരമായി കേന്ദ്രം ഡീസൽവില വീണ്ടും വ൪ധിപ്പിച്ചത്.
ഡീസലിന് നൽകിയ സബ്സിഡി നി൪ത്തലാക്കിയതിനെതുട൪ന്ന് കെ.എസ്.ആ൪.ടി.സിക്കുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സ൪ക്കാ൪ 28 കോടിയുടെ സഹായം പ്രഖ്യാപിക്കുകയും ബദൽ മാ൪ഗങ്ങൾ കണ്ടെത്താൻ ചീഫ് സെക്രട്ടറി, ട്രാൻസ്പോ൪ട്ട് സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയെ നിയമിച്ചിട്ടുമുണ്ട്.
സ൪വീസുകൾ റദ്ദാക്കുന്നത് തുട൪ക്കഥയായതോടെ ജില്ലയുടെ വിവിധ റൂട്ടുകളിൽ യാത്രാക്ളേശം രൂക്ഷമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.