പാവറട്ടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച
text_fieldsപാവറട്ടി: പാവറട്ടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ശബ്ദ പ്രചാരണം ഇന്നലെ വൈകീട്ട് അഞ്ചിന് സമാപിച്ചു. മൂന്നാം വാ൪ഡിലേക്കാണ് മത്സരം. ഈ വാ൪ഡിലെ അംഗവും പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന ത്രേസ്യാമ്മ റപ്പായിയുടെ മരണത്തെത്തുട൪ന്നാണ് ഉപതെരഞ്ഞെടുപ്പ്. പാവറട്ടി സാഹിത്യ ദീപിക സ്കൂളിലാണ് വോട്ടിങ്. പാവറട്ടി സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ വെള്ളിയാഴ്ച വോട്ടെണ്ണൽ നടക്കും. ബുധനാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെണ്ണൽ ദേശീയ പണിമുടക്ക് കാരണം വെള്ളിയാഴ്ചയിലേക്ക് മാറ്റിയതാണെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ അറിയിച്ചു.
വാ൪ഡിലെ മദ്യശാലകൾക്ക് രണ്ട് ദിവസത്തേക്ക് അടച്ചുപൂട്ടി. തെരഞ്ഞെടുപ്പിനെ തുട൪ന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാ൪ഥിയടക്കം മൂന്ന് പേരാണ് മത്സരിക്കുന്നത്. യു.ഡി.എഫിൻെറഔദ്യാഗിക ചിഹ്നത്തിൽ സ്ഥാനാ൪ഥിയായി എ വിഭാഗത്തിൻേറയും ജനതാദളിൻെറയും പിന്തുണയോടെ മത്സരിക്കുന്ന റക്സി ഡേവിസ്, ഐ വിഭാഗത്തിൻെറയും മുസ്ലിംലീഗ്, കേരള കോൺഗ്രസ് തുടങ്ങി ഘടകകക്ഷികളുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാ൪ഥി ആഗനസ് ജോസഫ് , ഇടതുപക്ഷ സ്വതന്ത്ര ജസി ജോസഫ് എന്നിവരാണ് മത്സരാ൪ഥികൾ. ബി.ജെ.പിക്ക് സ്ഥനാ൪ഥികളില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.