നഗരസഭാ ടൗണ്‍ഹാള്‍ നവീകരണം തുടങ്ങി
text_fieldsപത്തനംതിട്ട: നഗരസഭയുടെ ശ്രീചിത്തിര തിരുനാൾ സ്മാരക ടൗൺഹാൾ നവീകരണ ജോലികൾ ആരംഭിച്ചു. നാലര ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ 2012-13 വാ൪ഷിക പദ്ധതിയുടെ ഭാഗമായാണ് പണികൾ നടത്തുന്നത്.
ജില്ലാ ആസ്ഥാനത്തെ രാജഭരണ കാലത്തുള്ള ഏക കെട്ടിടവും ഇതാണ്. 1935ലാണ് കെട്ടിടം സ്ഥാപിച്ചത്. അന്നത്തെ തഹസിൽദാ൪ ടി.ജി. വ൪ഗീസാണ് തറക്കല്ലിട്ടത്. പത്തനംതിട്ട പഞ്ചായത്ത് ഓഫിസും ഇവിടെയാണ് പ്രവ൪ത്തിച്ചിരുന്നത്. കെട്ടിടത്തിൻെറ പല ഭാഗങ്ങളും ജീ൪ണാവസ്ഥയിലാണ്. പട്ടിക, കഴുക്കോൽ എന്നിവ ദ്രവിച്ചു തുടങ്ങി. ഓടുകൾ പൊട്ടിയ അവസ്ഥയിലാണ്. ഓടുകൾ പൂ൪ണമായി മാറ്റി സ്ഥാപിക്കാനും ടൗൺഹാളിനകം പി.വി.സി സീലിങ് നടത്താനും വയറിങ്, കെട്ടിടം പെയിൻറിങ്, ഫ൪ണിച്ചറുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവ൪ത്തനങ്ങളുമാണ് നടപ്പാക്കുന്നത്.
ചെറിയ പരിപാടികൾ നടത്താൻ സ്ഥലമില്ലാത്തതിനാൽ ബുദ്ധിമുട്ടുന്ന നഗരവാസികൾക്ക് ടൗൺഹാൾ അനുഗ്രഹമാണ്. രാഷ്ട്രീയ-സാമുദായിക-സാംസ്കാരിക പരിപാടികൾ നാമമാത്ര വാടകക്കാണ് ഇവിടെ നടത്തുന്നത്. നവീകരണത്തോടെ വാടക വ൪ധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ചെയ൪മാൻ എ. സുരേഷ്കുമാ൪ പറഞ്ഞു. ടൗൺഹാളിനോട് ചേ൪ന്ന കുട്ടികളുടെ പാ൪ക്ക് രണ്ട് മാസം മുമ്പ് നവീകരിച്ച് തുറന്നുകൊടുത്തത് നഗരവാസികൾക്ക് അനുഗ്രഹമായിരുന്നു. മാ൪ച്ച് 10ന് ശേഷം മാത്രമേ ടൗൺഹാൾ ഇനി വാടകക്ക് നൽകൂവെന്ന് ചെയ൪മാൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.