ഉത്സവത്തിന് ബന്ധുവീട്ടില്‍ എത്തിയവരെ ആക്രമിച്ചു ഏഴുപേര്‍ക്ക് പരിക്ക്
text_fieldsവ൪ക്കല: കുടുംബക്ഷേത്രത്തിലെ ഉത്സവം കാണാൻ ബന്ധുവീട്ടിലെത്തിയ ഏഴുപേ൪ക്ക് ആക്രമണത്തിൽ പരിക്ക്. വ൪ക്കല, പുന്നമൂടിന് സമീപം തൊട്ടിക്കല്ല് ജങ്ഷനിൽ വൃന്ദാവനത്തിൽ ചന്ദ്രൻെറ വീടാണ് പിക്കപ്പ് ഓട്ടോയിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.ചന്ദ്രൻെറ സഹോദരി വിജയകുമാരി, ബന്ധുക്കളായ രവീന്ദ്രൻ, ചെല്ലപ്പൻ, രജികുമാ൪, അമ്പിളി, രാജു, അഖിൽ ചന്ദ്രൻ എന്നിവ൪ക്കാണ് പരിക്കേറ്റത്. മരക്കഷണം കൊണ്ട് തലക്കടിയേറ്റ വിജയകുമാരി, രവീന്ദ്രൻ, രജികുമാ൪, അമ്പിളി എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചെല്ലപ്പൻ, രാജു, അഖിൽചന്ദ്രൻ എന്നിവരെ വ൪ക്കല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചന്ദ്രൻെറ പരാതിയിൽ വ൪ക്കല പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.