ഐ.ടി മേഖലയില്‍ കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത് 4.1 ബില്യണ്‍ ഡോളര്‍
text_fieldsറിയാദ്: രാജ്യത്ത് ഐ.ടി മേഖലയിൽ കഴിഞ്ഞ സാമ്പത്തികവ൪ഷം ചെലവിട്ടത് 4.1 ബില്യൺ ഡോളറിൻെറ തുകയാണെന്ന് ഇതുസംബന്ധിച്ച പഠനം വെളിപ്പെടുത്തി. ഇത് തൊട്ടു മുൻവ൪ഷത്തെ അപേക്ഷിച്ച് ഒമ്പതു ശതമാനം വ൪ധനവ് കാണിക്കുന്നതായും പഠനം പറയുന്നു. ഐ.ടി രംഗത്ത് സൗദി ഏറ്റവും വലിയ കമ്പോളമായി വള൪ന്നതായാണ് പഠനം വ്യക്തമാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഇൻഫ൪മേഷൻ ടെക്നോളജി ഉപയോഗപ്പെടുത്തുന്നത് ആരോഗ്യമേഖലയിലാണ്.
ജനസംഖ്യാ വള൪ച്ചക്കനുസൃതമായി ആരോഗ്യമേഖലയിൽ കാലോചിത മാറ്റങ്ങൾ വരുത്തിയതിൻെറ ഭാഗമായാണ് ഐ.ടി രംഗത്തെ വള൪ച്ച. കഴിഞ്ഞ വ൪ഷം ആരോഗ്യമേഖലയിൽ മൊത്തം ചെലവഴിച്ചത് 24.35 ബില്യൺ ഡോളറാണ്. ഇത് 2011 വ൪ഷം ചെലവിട്ടതിനേക്കാൾ 16 ശതമാനം കൂടുതലാണ്. കാലികമായ സൗകര്യങ്ങൾ വ൪ധിപ്പിക്കുന്നതിന് വാങ്ങിയ ഉപകരണങ്ങൾക്കും മറ്റുമായി കഴിഞ്ഞ വ൪ഷം ചെലവിട്ടത് 1.74 ബില്യൺ ഡോളറാണ്. ഇത് മുമ്പത്തെ വ൪ഷത്തെക്കാൾ 17.8 ശതമാനം വള൪ച്ച കാണിക്കുന്നു. ആരോഗ്യരംഗത്ത് ഏറ്റവും നൂതനമായ ചികിത്സാ സൗകര്യങ്ങളാണ് സൗദി സ്വായത്തമാക്കിയിട്ടുള്ളതെന്ന് കോംബു മെഡിക്കൽ ഗ്രൂപ്പ് മേധാവി ഗബൻസോയ അഭിപ്രായപ്പെട്ടു. ഐ.ടി മേഖലയിൽ സംരംഭകരെ ആക൪ഷിക്കാൻ ഇത് കാരണമായതായും അദ്ദേഹം പറഞ്ഞു.
ഐ.ടി ഉപയോഗത്തിൽ രാജ്യത്ത് മുന്നിൽ നിൽക്കുന്ന മറ്റൊരു മേഖല ടെലികമ്യൂണിക്കേഷൻ രംഗമാണ്. 2012 ൽ ഈ രംഗത്ത് ഐ.ടിക്കായി ചെലവിട്ടത് 94 ബില്യൺ റിയാലാണ്. ഇത് തൊട്ടുമുമ്പത്തെ വ൪ഷത്തെക്കാൾ 14 ശതമാനം വള൪ച്ചയെ സൂചിപ്പിക്കുന്നതായും റിപ്പോ൪ട്ട് വ്യക്തമാക്കുന്നു. മൊത്തം ചെലവിൻെറ 30 ശതമാനവും ഐ.ടിയുമായി ബന്ധപ്പെട്ടാണെന്നും റിപ്പോട്ട് സൂചിപ്പിക്കുന്നു. ഈ നടപ്പുവ൪ഷം ഐ.ടി വള൪ച്ചയിൽ കഴിഞ്ഞ വ൪ഷത്തെ അപേക്ഷിച്ച് 10 ശതമാനം വള൪ച്ച ടെലി കമ്യൂണിക്കേഷൻ മേഖല കൈവരിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.