പനി ബാധിച്ച് മലയാളിയുടെ കുഞ്ഞ് മരിച്ചു
text_fieldsദുബൈ: ഷാ൪ജയിൽ കഠിനമായ പനി കാരണം മലയാളിയുടെ പിഞ്ചുകുഞ്ഞ് മരിച്ചു. എടപ്പാളിനടുത്ത കോലളമ്പ് സ്വദേശി നിവേദ് സന്തോഷ് (ഒന്ന്) ആണ് ആശുപത്രിയിൽ മരിച്ചത്.
ഫെബ്രുവരി അഞ്ചിനാണ് കുടുംബം നാട്ടിൽനിന്ന് തിരിച്ചെത്തിയത്. ഈ സമയത്ത് കുഞ്ഞിന് ചെറിയ പനിയുണ്ടായിരുന്നു. പിന്നീട് പനി കൂടിയതിനെ തുട൪ന്ന് ഏഴിന് അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഫെബ്രുവരി 15ന് നിവേദ് മരിക്കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് നിയമ നടപടികൾ പൂ൪ത്തിയായത്. രാത്രി 11:30ന് എയ൪ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
പിതാവ് സന്തോഷ് സ്കൂളിലും മാതാവ് നിഷ ക്ളിനിക്കിലുമാണ് ജോലി ചെയ്യുന്നത്. ഇവ൪ക്ക് മറ്റു കുട്ടികളില്ല. ഷാ൪ജ കെ.എം.സി.സി ലീഗൽ സെല്ലാണ് നിയമ നടപടികൾക്ക് സഹായം നൽകിയത്.
തൃശൂ൪ സ്വദേശി
ഫുജൈറയിൽ നിര്യാതനായി
ഫുജൈറ: തൃശൂ൪ ജില്ലയിലെ പടിയൂ൪ സ്വദേശി നമ്പി പുന്നലത്ത് അബ്ദുൽ റശീദ് (43) ഫുജൈറയിൽ ഹൃദയാഘാതം കാരണം നിര്യാതനായി. 17 വ൪ഷമായി യു.എ.ഇയിലുള്ള ഇദ്ദേഹം 15 വ൪ഷമായി ഇത്തിസാലാത്ത് ഫയ൪ ആൻഡ് സേഫ്റ്റി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു.
ഭാര്യ സാബിറ ഫുജൈറ മീഡിയ സിറ്റിയിൽ ജോലി ചെയ്യുന്നുണ്ട്. മക്കൾ: മുഹമ്മദ് ഈസ, അമീന, ഹബീബ, ശംസുദ്ദീൻ. മാതാവ് കൊച്ചാമി ഫുജൈറയിലുണ്ട്. പിതാവ്: പരേതനായ എൻ.എ. അബ്ദു.
ഫുജൈറ ആശുപത്രി മോ൪ച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകും.
കാസ൪കോട് സ്വദേശി
ഷാ൪ജയിൽ നിര്യാതനായി
ദുബൈ: കാസ൪കോട് ജില്ലയിലെ പള്ളിക്കര പൂച്ചക്കാട് സ്വദേശി ഷാ൪ജയിൽ നിര്യാതനായി. പൂച്ചക്കാട് അരയാൽത്തറയിലെ ഹസൻ ആമു (68) എന്ന ഹസൈനാ൪ ഹാജിയാണ് മരിച്ചത്. ഷാ൪ജ ഇന്ത്യൻ അസോസിയേഷൻ അംഗവും ആദ്യകാല പ്രവാസിയുമാണ്. അസുഖം കാരണം അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 11 വ൪ഷമായി നാട്ടിൽ പോയിട്ട്.
ഭാര്യ: ആമിന. മക്കൾ: ഫൈസൽ, സുഹ്റ, ശബാന, നൂ൪ജഹാൻ, മുഹ്സിന, ഉമൈബ, ഷാന. ജാമാതാക്കൾ: സിദ്ദീഖ്, ശരീഫ്, ഖാലിദ്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ ഒരുക്കങ്ങൾ നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.