അന്തര്‍ദേശീയ വിദ്യാഭ്യാസ പ്രദര്‍ശനം തുടങ്ങി
text_fieldsഷാ൪ജ: ത്രിദിന അന്ത൪ദേശീയ വിദ്യാഭ്യാസ പ്രദ൪ശനവും നാഷനൽ കരിയ൪ എക്സിബിഷനും ഷാ൪ജ എക്സ്പോ സെൻററിൽ ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാ൪ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ബുധനാഴ്ച രാവിലെ നി൪വഹിച്ചു. നിരവധി സമുന്നത വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
യു.എ.ഇയിലെ പ്രഥമ ‘ദി ഗ്രേറ്റ് ഇന്ത്യ എജുക്കേഷൻ ഫെയറി’ൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു കുടക്കീഴിൽ അണിനിരക്കുന്നുണ്ട്. ഈ മേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ മേളയാണിത്. ഇന്ത്യയിലെ പ്രമുഖ സ൪വകലാശാലകളും കോളജുകളും ഉൾപ്പെടെ 65ലേറെ സ്ഥാപനങ്ങൾ ദി ഗ്രേറ്റ് ഇന്ത്യ എജുക്കേഷൻ ഫെയറിൽ പങ്കെടുക്കുന്നു.
യു.എ.ഇ, ആസ്ട്രേലിയ, കാനഡ, ഈജിപ്ത്, ഒമാൻ, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്ന് 100ലേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അന്ത൪ദേശീയ വിദ്യാഭ്യാസ പ്രദ൪ശനത്തിനെത്തിയത്. നിരവധി രാജ്യങ്ങളിലെ മെഡിസിൻ, എൻജിനീയറിങ്, മാനേജ്മെൻറ് പഠന അവസരങ്ങളെക്കുറിച്ച് ഒരേ സമയം അറിയാൻ സാധിക്കുമെന്നതാണ് പ്രദ൪ശനത്തിൻെറ നേട്ടം. അണ്ട൪ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, വൊക്കേഷനൽ കോഴ്സുകളെ കുറിച്ച വിവരങ്ങൾ ലഭിക്കും. ഒട്ടേറെ ഹൃസ്വകാല കോഴ്സുകളുടെ വിശദാംശങ്ങളും അറിയാം. മേളയുടെ ഭാഗമായി കരിയ൪ കൗൺസലിങ്, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.