ബ്രഹ്മപുരം: വിഷപ്പുക ശ്വസിച്ച് അഞ്ചുപേര്‍ ആശുപത്രിയില്‍
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യപ്ളാൻറിലെ തീപിടിത്തത്തെ തുട൪ന്നുണ്ടായ പുക ശ്വസിച്ച് അഞ്ചുപേ൪ കൂടി ആശുപത്രിയിൽ. ചൊവ്വാഴ്ച രാത്രി 11 ന് ഇരുമ്പനം കാക്കനാട് ഭാഗത്ത് താമസിക്കുന്നവ൪ക്കാണ് പ്ളാൻറിൽനിന്നുള്ള വിഷപ്പുകയേറ്റ് അസ്വസ്ഥത അനുഭവപ്പെട്ടത്. പ്ളാൻറിന് മൂന്നു കിലോമീറ്റ൪ ചുറ്റളവിൽ രാത്രിയോടെ പുകപടരുകയായിരുന്നു. പുക ശ്വസിച്ച് പലരും അസ്വസ്ഥരായതോടെ നാട്ടുകാ൪ സീപോ൪ട്ട് എയ൪പോ൪ട്ട് റോഡിൽ ഇരുമ്പനം ഭാഗത്ത് റോഡ് ഉപരോധിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മാലിന്യത്തിന് തീപിടിച്ചതിനെത്തുട൪ന്ന് മണ്ണടിച്ച് പ്ളാസ്റ്റിക് മാലിന്യം മുഴുവനായും മൂടുന്നതോടെ പ്രശ്നം തീരുമെന്നായിരുന്നു കോ൪പറേഷൻ പറഞ്ഞിരുന്നത്. പ്ളാൻറിലേക്കുള്ള മാലിന്യ നീക്കം പുന$സ്ഥാപിക്കാൻ തിരുവനന്തപുരത്ത് ചേ൪ന്ന ഉന്നതതല യോഗത്തിൽ തീരുമാനമായെങ്കിലും പണിമുടക്കുകാരണം ബുധനാഴ്ച കൊച്ചി നഗരത്തിൽ നിന്ന് മാലിന്യനീക്കം നടന്നില്ല. വ്യാഴാഴ്ചയും ഇതേ അവസ്ഥ തുടരാനാണ് സാധ്യത. ഇതോടെ നഗരത്തിൽനിന്ന് മാലിന്യനീക്കം മുടങ്ങിയിട്ട് ഒരാഴ്ചയാകും. നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടി ദു൪ഗന്ധം വമിക്കുന്നത് രൂക്ഷമാണ്. മാ൪ക്കറ്റിലാണ് ഗുരുതര പ്രശ്നം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.