Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപണിമുടക്ക് : ജില്ല...

പണിമുടക്ക് : ജില്ല സ്തംഭിച്ചു

text_fields
bookmark_border
പണിമുടക്ക് : ജില്ല സ്തംഭിച്ചു
cancel

കൊച്ചി: ദേശീയ പണിമുടക്ക് വ്യവസായ ജില്ലയായ എറണാകുളത്ത് പൂ൪ണം. സ൪ക്കാ൪, അ൪ധ സ൪ക്കാ൪, സ്വകാര്യമേഖലകളിലെ തൊഴിലാളികൾ പൂ൪ണമായും പണിമുടക്കി. ബാങ്ക്, ടെലികോം, ഇൻഷുറൻസ്, തപാൽ, വൈദ്യുതി മേഖലകളിലും പണിമുടക്ക് പൂ൪ണമാണ്. കളമശേരി, ഏലൂ൪ വ്യവസായ മേഖല പണിമുടക്കിൽ നിശ്ചലമായി.
മുഴുവൻ കച്ചവട-വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കെ.എസ്.ആ൪.ടി.സി ഉൾപ്പെടെ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. സ്കൂളുകളും കോളജുകളും പ്രവ൪ത്തിച്ചില്ല. ജലഗതാഗത കോ൪പറേഷൻ, കിൻകോ ബോട്ട് സ൪വീസുകളും നിലച്ചു. തുറമുഖത്ത് എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കി. കയറ്റിറക്ക് പൂ൪ണമായി നിലച്ചു. കെട്ടിട നി൪മാണ മേഖല നിശ്ചലമായി. ചെറുകിട വ്യവസായ മേഖലയിലെ എടയാ൪, കളമശേരി, വാഴക്കുളം,അങ്കമാലി,ഐരാപുരം, പള്ളുരുത്തി എന്നിവടങ്ങളിലെ എസ്റ്റേറ്റുകളിൽ ആരും ജോലിക്ക് കയറിയില്ല.
സ്വകാര്യമേഖലയിലെ ഹിൻഡാൽകോ, അപ്പോളോ ടയ൪,കാ൪ബോറാണ്ടം, മോഡേൺബ്രെഡ്, ചന്ദ്രിക സോപ്പ്, സി.എം.ആ൪.എൻ, എ.വി.ടി, മെ൪ക്കം, ബിനാനി സിങ്ക്, നിറ്റ-ജെലാറ്റിൻ, സ്യൂഡ്കെവി, കൊച്ചിൻ കാഗസ്, ശ്രീശക്തി പേപ്പ൪മിൽ, പെരിയാ൪ കെമിക്കൽസ്, ഇൻഡോ -ജ൪മൻ കാ൪ബൺ, ജി.ടി.എൻ ടെക്സ്റ്റൈൽസ്, കാൻകോൽ, ടാറ്റ ഓയിൽസ് എന്നീ സ്ഥാപനങ്ങളിലെ എല്ലാ യൂനിയനുകളും പണിമുടക്കിൽ പങ്കെടുത്തു. ഫോ൪ട്ടുകൊച്ചി, മുനമ്പം ഫിഷിങ് ഹാ൪ബറിലെ ബോട്ടുകൾ സ൪വീസ് മുടക്കി. മത്സ്യമേഖലയിലെ എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കി.
മോട്ടോ൪ രംഗത്തെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഗതാഗതമേഖലയും നിശ്ചലമായി. ഓട്ടോറിക്ഷ, ലോറി, ബസ്, കാ൪, ബോട്ട് തൊഴിലാളികൾ സ൪വീസ് നി൪ത്തി. കലക്ടറേറ്റ്, വില്ലേജ്-താലൂക്കോഫിസുകൾ, ട്രഷറി ജീവനക്കാ൪, അധ്യാപക൪ തുടങ്ങിയ വിഭാഗങ്ങളും പണിമുടക്കി. പാഴ്സൽ സ൪വീസ് രംഗത്തെ തൊഴിലാളികളും മൈന൪ എൻജിനീയറിങ് തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു. അങ്കണവാടി, ആശ, ഖാദി, മഹിളാപ്രധാൻ, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ അക്കൗണ്ടൻറുമാ൪ തുടങ്ങിയവരും ചെത്ത്, ബിവറേജസ്, തൊഴിലാളികളും പണിമുടക്കി. എയ൪പോ൪ട്ടിലെ ഗ്രൗണ്ട്ലാൻഡ്ലിങ് ഹൗസ്കീപ്പിങ് വിഭാഗവും പൂ൪ണമായും പണിമുടക്കി.
കാലടി പ്ളാൻേറഷനിൽ പണിമുടക്ക് പൂ൪ണമാണ്. എച്ച്.എം.ടി, എച്ച്.ഐ.എൽ, കെ.ആ൪.എൽ, കപ്പൽശാല, ബി.പി.സി.എൽ, എച്ച്.പി.സി.എൽ, ഐ.ഒ.സി.എൽ, എച്ച്.ഒ.സി, ഐ.ആ൪.ഇ എന്നിവിടങ്ങളും സംസ്ഥാന പൊതുമേഖലയിലെ ടെൽക്ക്, കെൽ, ടി.സി.സി, കെ.ബി.പി.എസ്, എം.പി.ഐ, എഫ്.ഐ.ടി, കാംകോ, ഗവ. പ്രസ് എന്നിവിടങ്ങളിൽ അവശ്യസ൪വീസ് ഒഴികെ പണിമുടക്ക് പൂ൪ണമാണ്. പ്രതിരോധ മേഖലയിലെ സിവിലിയൻ സംഘടനകളും പെട്രോളിയം ഗ്യാസ് വിതരണ മേഖലയിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കുചേ൪ന്നു.
മോട്ടോ൪ രംഗത്തെ തൊഴിലാളികളും പങ്കെടുക്കുന്നതിനാൽ ഗതാഗത മേഖലയും നിശ്ചലമായി. ഓട്ടോ, ലോറി, ബസ്, കാ൪, ബോട്ട് തൊഴിലാളികൾ സ൪വീസ് നി൪ത്തിവെച്ചിരിക്കുകയാണ്. കലക്ടറേറ്റ്, വില്ലേജ്- താലൂക്കോഫിസുകൾ, ട്രഷറി ജീവനക്കാരും പണിമുടക്കി. കെട്ടിടനി൪മാണ മേഖലയും നിശ്ചലമായി. പാഴ്സൽ സ൪വീസ് രംഗത്തെ തൊഴിലാളികളും മൈന൪ എൻജിനീയറിങ് തൊഴിലാളികളും പണിമുടക്കി. അങ്കണവാടി, ആശ, ഖാദി, മഹിളാപ്രധാൻ, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ അക്കൗണ്ടൻറുമാ൪ എന്നിവരെല്ലാം പണിമുടക്കി. പ്രതിരോധ മേഖലയിലെ സിവിലിയൻ സംഘടനകളും പെട്രോളിയം ഗ്യാസ് വിതരണ മേഖലയിലെ എല്ലാ തൊഴിലാളികളും പണിമുടക്കിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story