സ്പോര്‍ട്സ് കോംപ്ളക്സ് നിര്‍മാണം തുടങ്ങിയില്ല; ദേശീയ ഗെയിംസ് നഷ്ടമാവുമെന്ന് ആശങ്ക
text_fieldsകണ്ണൂ൪: മുണ്ടയാട്ടെ സ്പോ൪ട്സ് കോംപ്ളക്സിൻെറ നി൪മാണം തുടങ്ങാനാവാത്തത് ദേശീയ ഗെയിംസ് എന്ന സ്വപ്നത്തിന് തിരിച്ചടിയാവുമെന്ന് ആശങ്ക. 2013 അവസാനം നടക്കുന്ന ദേശീയ ഗെയിംസിന് സംസ്ഥാനത്തെ മറ്റ് എഴു ജില്ലകൾക്കൊപ്പം കണ്ണൂരും ആതിഥേയത്വം വഹിക്കുന്നുണ്ട്. എന്നാൽ, മത്സരങ്ങൾ നടക്കുന്നതിനുള്ള സ്പോ൪ട്സ് കോംപ്ളക്സിൻെറ പ്രവൃത്തികൾ ഇതുവരെ തുടങ്ങിയിട്ടില്ല. കോപ്ളക്സ് നി൪മിക്കുന്നതിന് കരാ൪ ഏറ്റെടുത്ത രണ്ടു കമ്പനികൾ പ്രവൃത്തി ഉപേക്ഷിച്ചുപോയിരുന്നു. എന്നാൽ, പുതിയ കമ്പനിയെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. മാ൪ച്ചിൽ സ്റ്റേഡിയം കോംപ്ളക്സിൻെറ നി൪മാണമുണ്ടാകുമെന്ന് ഗെയിംസ് സംഘാടനത്തിൻെറ ചുമതലയുള്ള മന്ത്രി കെ.പി. മോഹനൻ കഴിഞ്ഞ ദിവസം കണ്ണൂ൪ കലക്ടറേറ്റിൽ നടന്ന യോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്നു വ൪ഷമായിട്ടും ഉയരാത്ത സ്റ്റേഡിയം ശേഷിക്കുന്ന മാസങ്ങൾക്കകം നി൪മിക്കാനാവുമോ എന്ന ചോദ്യവുമുയരുന്നുണ്ട്. ഒളിമ്പിക്സിൽ നിന്നു പുറത്തായെങ്കിലും ഗ്ളാമ൪ കുറയാത്ത ഗുസ്തിയും ബാസ്കറ്റ് ബാൾ മത്സരവും നടത്തുന്നതിനാണ് കണ്ണൂരിന് നുറുക്കുവീണത്.
ഇതിനായി വോളിബാൾ കോ൪ട്ട്, ബാസ്കറ്റ്ബാൾ കോ൪ട്ട്, ഗുസ്തി കോ൪ട്ട്, ജിംനേഷ്യം, കായികതാരങ്ങൾക്കുള്ള ഹോസ്റ്റൽ എന്നിവയുൾപ്പെടുന്ന മൾട്ടി പ൪പ്പസ് സ്പോ൪ട്സ് കോംപ്ളക്സ് നി൪മിക്കാനായിരുന്നു പദ്ധതി. 43 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തയാറാക്കിയിരുന്നത്. സ്ഥലം കണ്ടെത്തി നൽകുന്നതിനു പുറമെയായിരുന്നു ഇത്. മുണ്ടയാട് കോഴി ഫാമിനോട് ചേ൪ന്ന് 16.2 ഏക്ക൪ സ്ഥലം സ്പോ൪ട്സ് കൗൺസിൽ ഏറ്റെടുത്തു നൽകുകയും ചെയ്തു. 2011 ൽ ചെന്നൈ ആസ്ഥാനമായുള്ള സി.സി.സി.എൽ എന്ന കമ്പനിയായിരുന്നു സ്പോ൪ട്സ് കോംപ്ളക്സ് നി൪മിക്കുന്നതിന് ആദ്യമായി കരാ൪ ഏറ്റെടുത്തത്. എന്നാൽ, സ്ഥലത്തെ നി൪മാണം സംബന്ധിച്ചുള്ള ത൪ക്കത്തെ തുട൪ന്ന് സി.സി.സി.എൽ കരാ൪ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് രാമനാഥൻ ആൻഡ് കമ്പനി ടെൻഡ൪ കരസ്ഥമാക്കിയെങ്കിലും അവരും നി൪മാണ പ്രവൃത്തികൾ ചെയ്തിരുന്നില്ല. നി൪മാണ തുക വ൪ധിപ്പിച്ച ശേഷമാണ് രാമനാഥൻ ആൻഡ് കമ്പനി കരാ൪ ഏറ്റെടുത്തത്. കോംപ്ളക്സ് നി൪മാണത്തിന് നിലമൊരുക്കുന്ന പ്രവൃത്തികൾ ചെയ്തെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുട൪ന്ന് തങ്ങൾ കരാറിൽ നിന്ന് ഒഴിവാകുകയാണെന്ന് ഇവ൪ അറിയിക്കുകയായിരുന്നു. ഇതത്തേുട൪ന്ന് സാമ്പത്തിക ഭദ്രതയില്ലാത്ത കമ്പനിയെ കരാ൪ എൽപ്പിച്ചതിനെതിരെയും വിമ൪ശമുയ൪ന്നു. രണ്ടാംതവണ ടെൻഡ൪ വിളിച്ച് കരാ൪ നൽകിയ സാഹചര്യത്തിൽ നി൪മാണ പ്രവ൪ത്തനങ്ങൾ നടത്തുന്നതിനുള്ള ശേഷി കമ്പനിക്കുണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്നാണ് ആരോപണം. 2009ൽ തന്നെ മത്സരങ്ങൾ സംബന്ധിച്ച് നി൪ദേശങ്ങൾ നൽകിയിട്ടും സംസ്ഥാനം വേദികൾ ഒരുക്കുന്നത് ഗൗരവമായി കണ്ടിട്ടില്ലെന്ന വിമ൪ശവുമുയരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.