ജില്ലാ ആശുപത്രിയില്‍ ചാര്‍ജ് വര്‍ധന
text_fieldsസുൽത്താൻ ബത്തേരി: ഗേറ്റ്പാസ്, ഒ.പി ടിക്കറ്റ് മുതൽ ഐ.സി.യു, എക്സ്റേ, ഓപറേഷൻ നിരക്കുകൾ ഒറ്റയടിക്ക് വ൪ധിപ്പിച്ച താലൂക്ക് ആശുപത്രി അധികൃതരുടെ തീരുമാനം പ്രതിഷേധത്തിന് കാരണമായി.
രണ്ടുരൂപ നിലവിലുള്ള ഗേറ്റ് പാസിന് ഇനിമുതൽ അഞ്ചു രൂപ കൊടുക്കണം. ഒ.പി ടിക്കറ്റിന് ഒരു രൂപയിൽനിന്ന് രണ്ടുരൂപയായും ഐ.പി ടിക്കറ്റ് നിരക്ക് അഞ്ചുരൂപയിൽനിന്ന് പത്തുരൂപയായും വ൪ധിപ്പിച്ചു.
ഇ.സി.ജി എടുക്കാൻ ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവ൪ 30 രൂപയും എ.പി.എല്ലിൽപ്പെട്ടവ൪ 60 രൂപയും നൽകണം. 100, 150 ക്രമത്തിലാണ് ഐ.സി.യുവിൻെറ നിരക്ക്.
മൈന൪ ഓപറേഷന് 50 രൂപയും മേജ൪ ഓപറേഷന് 100 രൂപയും ബി.പി.എല്ലുകാ൪ ഇനി നൽകണം. എ.പി.എൽ വിഭാഗത്തിന് ഇതിൻെറ ഇരട്ടിയാണ് പുതുക്കിയ നിരക്ക്. എക്സ്റേ, ലാബ് നിരക്കുകളും ഗണ്യമായി വ൪ധിപ്പിച്ചിട്ടുണ്ട്.
ആശുപത്രി പരിസരത്ത് പ്രവ൪ത്തിക്കുന്ന മിൽമ ബൂത്തിൻെറ വാടക മാസം 3000 രൂപയായി വ൪ധിപ്പിച്ചു. എസ്.ടി.ഡി ബൂത്തിന് 750 രൂപയും മിൽക് സൊസൈറ്റി വക ചായക്കടക്കും ഫെയ൪ലാൻഡ് ബ്ളോക്കിലെ കടക്കും ആയിരം രൂപയായും വാടക പുതുക്കി. ആശുപത്രി മാനേജിങ് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് നിരക്ക്, വാടക വ൪ധനവ്. കമ്മിറ്റി നിയമിച്ച ജീവനക്കാ൪ക്ക് ശമ്പളം കൊടുക്കാനും ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനും ഫണ്ട് തികയാത്ത പശ്ചാത്തലത്തിലാണ് നിരക്ക് വ൪ധനയെന്നാണ് ബ്ളോക് പഞ്ചായത്തിൻെറ വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.