ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങളിലെ സേവനങ്ങള്‍ ഇനി അക്ഷയയിലൂടെ
text_fieldsകാസ൪കോട്: ജനങ്ങൾക്ക് സ൪ക്കാ൪ നൽകുന്ന വിവിധ സേവനങ്ങളുടെ ഫീസുകൾ അക്ഷയ കേന്ദ്രങ്ങളിലൂടെ ഒടുക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. ഇതിൻെറ ഭാഗമായി അക്ഷയ സംരംഭക൪ക്ക് ഏ൪പ്പെടുത്തിയ പ്രത്യേക പരിശീലന പരിപാടി ജില്ല പ്ളാനിങ് ഓഫിസറും അക്ഷയ ജില്ല കോഓഡിനേറ്ററുമായ കെ. ജയ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ജനസേവന കേന്ദ്രം അസി. പ്രോജക്ട് മാനേജ൪ കെ. ബാലകൃഷ്ണൻ സംസാരിച്ചു.
സ൪വകലാശാലയുടെയും മോട്ടോ൪വാഹന വകുപ്പിൻെറയും വിവിധ സ൪വീസുകൾ ഭാവിയിൽ അക്ഷയ വഴി നടപ്പാക്കും. അക്ഷയ കേന്ദ്രങ്ങളിലെ ഇ-പേമെൻറ് സംവിധാനം ഉപയോഗപ്പെടുത്തി ഓൺലൈനായാണ് ഫീസുകൾ അടക്കാനുള്ള സംവിധാനം ആരംഭിക്കുന്നത്. അക്ഷയ അസി. ജില്ല കോഓഡിനേറ്റ൪ കരീം കോയക്കീൽ സ്വാഗതവും സന്തോഷ്കുമാ൪ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.